കേരളം

kerala

കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്‌മോർട്ടം നിർത്തി, എതിർത്ത് എംഎൽഎ

By

Published : Aug 19, 2022, 4:54 PM IST

ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്‌ടർമാർ രാത്രികാല പോസ്റ്റ്‌മോർട്ടം ബഹിഷ്‌കരിച്ചത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടെന്ന് കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്ന് പറഞ്ഞു.

കാസർകോട് ജനറൽ ആശുപത്രി  രാത്രികാല പോസ്റ്റ്‌മോർട്ടം  എൻ എ നെല്ലിക്കുന്ന് എംഎൽഎ  NA Nellikkunnu MLA protest  kasargod general hospital night postmortem stopped  kasargod general hospital  യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച്  കാസർകോട് എംഎൽഎ  ഡോക്‌ടർമാർ പോസ്റ്റ്‌മോർട്ടം ബഹിഷ്‌കരിച്ചു  കെജിഎംഒഎ
കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്‌മോർട്ടം നിർത്തി, എതിർത്ത് എംഎൽഎ

കാസർകോട് : ജില്ല ജനറൽ ആശുപത്രിയിലെ രാത്രികാല പോസ്റ്റ്‌മോർട്ടം ബഹിഷ്‌കരിച്ച നടപടിക്കെതിരെ എൻ.എ നെല്ലിക്കുന്ന് എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. ഡോക്‌ടർമാർ സമരത്തിൽ നിന്നും പിന്മാറണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മാർച്ച് ആശുപത്രിക്ക് മുൻപിൽ പൊലീസ് തടഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ രാത്രികാല പോസ്റ്റ്‌മോർട്ടം ബഹിഷ്‌കരിച്ചത്. ചൊവ്വാഴ്‌ച മുതലാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രാത്രി പോസ്റ്റ്‌മോര്‍ട്ടം നടത്തില്ലെന്ന് ഡോക്‌ടര്‍മാര്‍ തീരുമാനിച്ചത്. ജനങ്ങൾക്കുള്ള അറിയിപ്പായി മോർച്ചറിക്ക് മുൻപിൽ ഇത് സംബന്ധിച്ച് ബോർഡ് സ്ഥാപിക്കുകയും ചെയ്‌തു.

രാത്രികാല പോസ്റ്റ്‌മോർട്ടം നിർത്തിയതിനെതിരെ ആശുപത്രിയിൽ പ്രതിഷേധം

കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്നിന്‍റെ നേതൃത്വത്തിൽ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് ഡോക്‌ടർമാർ നിർബന്ധിതരായത്. മാർച്ച് 19 മുതൽ രാത്രി പോസ്റ്റ്‌മോർട്ടം ആരംഭിക്കുകയും ചെയ്‌തു. എന്നാൽ തുടക്കം മുതൽ തന്നെ ഈ ഉത്തരവിനെതിര ഡോക്‌ടർമാരുടെ ഇടയിൽ എതിർപ്പുണ്ടായിരുന്നു.

ആവശ്യത്തിന് ജീവനക്കാരും, മതിയായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ രാത്രികാല പോസ്റ്റ്‌മോർട്ടം നടത്തില്ലെന്നാണ് ഡോക്‌ടർമാരുടെ നിലപാട്. എന്നാല്‍ അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഡോക്‌ടർമാർ കോടതി വിധിപോലും ലംഘിക്കുകയാണെന്ന് എൻ.എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ഡോക്‌ടര്‍മാരുടെ ഇപ്പോഴത്തെ നിലപാടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് എംഎല്‍എ.

ABOUT THE AUTHOR

...view details