കാസർകോട് ജനറൽ ആശുപത്രി കൊവിഡ് മുക്തം, അവസാന രോഗിയും വീട്ടിലേക്ക് - kasargod general hospital news
ഉയർന്ന രോഗമുക്തി നിരക്കിലേക്ക് കാസർകോട് ജില്ല എത്തുമ്പോൾ ഏറ്റവും കൂടുതൽ രോഗികളെ പരിചരിച്ച് രോഗവിമുക്തി നേടികൊടുത്തുവെന്ന നേട്ടവും ജനറൽ ആശുപത്രിക്ക് സ്വന്തം
![കാസർകോട് ജനറൽ ആശുപത്രി കൊവിഡ് മുക്തം, അവസാന രോഗിയും വീട്ടിലേക്ക് kasargod general hospital last covid patient discharge news കാസര്‍കോട് ജനറല്‍ ആശുപത്രി കാസര്‍കോട് ജനറല്‍ ആശുപത്രി വാര്‍ത്തകള്‍ കൊവിഡ് കാസര്‍കോട് വാര്‍ത്തകള്‍ കാസര്‍കോട് കൊവിഡ് kasargod general hospital news kasargod covid news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6974253-65-6974253-1588072973858.jpg)
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന അവസാന രോഗിയും സുഖംപ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് ആശുപത്രിയാണ് പൂര്‍ണമായും കൊവിഡ് മുക്തമായത്. ബിസി റോഡ് ഇസത് നഗറിലെ ഖലീലിന് മനോഹരമായ യാത്രയയപ്പാണ് ആശുപത്രി ജീവനക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കിയത്. 89 രോഗികളാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. രാജ്യത്ത് തന്നെ ഉയർന്ന രോഗമുക്തി നിരക്കിലേക്ക് കാസർകോട് ജില്ല എത്തുമ്പോൾ ഏറ്റവും കൂടുതൽ രോഗികളെ പരിചരിച്ച് രോഗവിമുക്തി നേടികൊടുത്തുവെന്ന നേട്ടവും ജനറൽ ആശുപത്രിക്ക് സ്വന്തം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയാണ് കാസര്‍കോട്. പൂർണമായും കൊവിഡ് മുക്തമായതിനാല്‍ ആശുപത്രി അണുവിമുക്തമാക്കി മറ്റ് രോഗികളെ ഉടന്‍ പ്രവേശിപ്പിച്ച് തുടങ്ങും.