കാസർകോട് :കാഞ്ഞങ്ങാടുനിന്ന് 10 കിലോ ആംബർഗ്രിസ് (തിമിംഗല ഛര്‍ദി) പിടികൂടി. രാജപുരം സ്വദേശികളായ ദിവാകരൻ, സിദ്ദിഖ്, നിഷാദ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത തിമിംഗല ഛര്‍ദിക്ക് വിപണിയിൽ 10 കോടി രൂപ മൂല്യമുണ്ട്.
പിടിച്ചെടുത്തത് 10 കോടിയുടെ ആംബർഗ്രിസ് ; കാസർകോട് മൂന്നുപേർ അറസ്റ്റിൽ - ആംബർഗ്രിസുമായി കാസര്‍കോട്ട് പിടിയില്‍
കാസർകോട് കാഞ്ഞങ്ങാട് വച്ചാണ് 10 കോടിയുടെ മൂല്യമുള്ള 10 കിലോ ആംബർഗ്രിസ് പിടിച്ചെടുത്തത്. രാജപുരം സ്വദേശികളാണ് അറസ്റ്റിലായ മൂന്നുപേരും

പിടിച്ചെടുത്തത് 10 കോടിയുടെ ആംബർഗ്രിസ് ; കാസർകോട് മൂന്നുപേർ അറസ്റ്റിൽ
ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായാണ് നടപടി. ഡിവൈഎസ്‌പി അബ്‌ദുള്‍ റഹിം, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണന്‍ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയിഡിലാണ് ആംബർഗ്രിസ് പിടികൂടിയത്.
കാഞ്ഞങ്ങാട് ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽവച്ചാണ് മൂന്നുപേരും പൊലീസിന്‍റെ വലയിലായത്. അന്വേഷണ സംഘത്തിൽ, സ്‌ക്വാഡ് അംഗങ്ങളായ രാജേഷ് മാണിയാട്ട്, ശിവകുമാർ, ഓസ്റ്റിൻ തമ്പി, ഷജീഷ്, ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.