കാസർകോട്: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിൽ ഒരാളുടെ നില ഗുരുതരം. ഈ കുട്ടി അടക്കം മൂന്ന് കുട്ടികൾ പരിയാരം മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി.
ചെറുവത്തൂർ ഭക്ഷ്യവിഷബാധ: ഒരു കുട്ടിയുടെ നില ഗുരുതരം, മൂന്നുപേർ ഐ.സി.യുവിൽ - ചെറുവത്തൂർ ഭക്ഷ്യവിഷബാധ
ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയിന്‍റെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു
നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യ വിഷബാധയേറ്റ് 48 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതിനിടെ മരിച്ച ദേവാനന്ദയുടെ പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്‍റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയിന്‍റെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു. കട പൂട്ടി സീൽ ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രിയും ജില്ല കലക്‌ടറും നിർദേശം നൽകിയിട്ടുണ്ട്. എ.ഡി.എം എ.കെ രമേന്ദ്രനാണ് അന്വേഷണ ചുമതല.