കാസർകോട്:ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. മംഗളൂരു സ്വദേശി അനക്‌സ്, നേപ്പാൾ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്‌റ്റിലായത്. മനപൂർവമല്ലാത്ത നരഹത്യകുറ്റം ഉൾപ്പടെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; രണ്ട് ജീവനക്കാർ അറസ്‌റ്റിൽ - ഷവർമയിൽ നിന്ന് ഭക്ഷ്യ വിഷബാധ
ഭക്ഷ്യ വിഷബാധയേറ്റെന്നു കരുതുന്ന കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം
അതേ സമയം ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ കൂൾബാറിനു നേരെ ആക്രമണമുണ്ടായി. കടയ്ക്ക് മുമ്പിൽ നിർത്തിയിട്ട കൂൾബാറിന്‍റെ കാർ തീവച്ച് നശിപ്പിച്ചു. സ്ഥാപനത്തിനുനേരെ ഉണ്ടായ കല്ലേറിൽ കടയുടെ ചില്ലുകള്‍ പൂർണമായി തകർന്നു.
ഭക്ഷ്യ വിഷബാധയേറ്റെന്നു കരുതുന്ന കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവിധ ആശുപത്രികളിലായി 48 പേരാണ് ചികിത്സയിലുള്ളത്. ആരുടേയും നില ഗുരുതരമല്ല.