കേരളം

kerala

ETV Bharat / state

കാസർകോട് ഒരാഴ്ചത്തേക്ക് മത്സ്യബന്ധനം നിരോധിച്ചു - Fishing banned

നിലവില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടിട്ടുള്ള ഫൈബര്‍ വള്ളങ്ങള്‍ തൈക്കടപ്പുറം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ കരയ്ക്കടുപ്പിക്കാൻ നിർദേശം നൽകി.

Covid  കാസര്‍കോട്  മത്സ്യബന്ധനം നിരോധിച്ചു  കാസര്‍കോട് മത്സ്യബന്ധനം നിരോധിച്ചു  ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു  Kasargod  Fishing banned  Collector Dr. D Sajith Babu
കാസർകോട് ജൂലായ് 24 വരെ മത്സ്യബന്ധനം നിരോധിച്ചു;ജില്ലാ കലക്ടര്‍

By

Published : Jul 18, 2020, 4:10 PM IST

കാസര്‍കോട്:ജില്ലയിൽ ജൂലൈ 24 വരെ മത്സ്യബന്ധനം നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. നിലവില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടിട്ടുള്ള ഫൈബര്‍ വള്ളങ്ങള്‍ തൈക്കടപ്പുറം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ കരയ്ക്കടുപ്പിക്കാൻ നിർദേശം നൽകി. ചെറുവള്ളങ്ങള്‍ പള്ളിക്കര, കീഴൂര്‍, തൃക്കണ്ണാട്, അജാനൂര്‍, കുമ്പള, കോയിപ്പാടി, ഉപ്പള, ആരിക്കാടി, കാഞ്ഞങ്ങാട് മീനാപ്പീസ്, ബേക്കല്‍ എന്നിവടങ്ങളിൽ തിരിച്ചെത്താനും നിർദേശം നൽകി.

നിരോധനം തുടരണമോയെന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി പിന്നീട് തീരുമാനിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനമേഖലയില്‍ നിയന്ത്രണവും സംരക്ഷണവും ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി കലക്ടറുടെ അധ്യക്ഷതയില്‍ മത്സ്യമേഖലയിലെ സംഘടനാ പ്രതിനിധികളുമായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

ABOUT THE AUTHOR

...view details