കേരളം

kerala

ETV Bharat / state

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേള - kasarkode film fest

ഞങ്ങളെ നിശബ്‌ദരാക്കാൻ സാധിക്കില്ല എന്ന പ്രമേയത്തിൽ ആണ് ചലച്ചിത്ര മേള ഒരുങ്ങിയത്. ഓഫ് ലൈൻ ആയി നടക്കുന്ന സംസ്ഥാനത്തെ ആദ്യ ചലച്ചിത്ര മേളയാണിത്.

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേള
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേള

By

Published : Dec 31, 2020, 5:08 PM IST

Updated : Dec 31, 2020, 6:16 PM IST

കാസർകോട്:കൊവിഡ് കാല അതിജീവനവുമായി മൂന്നാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേള. കർഷക സമരത്തിന് ഐക്യദാർഢ്യവുമായാണ് കാസർകോടിനൊരിടം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ചലച്ചിത്ര മേള സംഘടിപ്പിച്ചത്.

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേള

മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം നേടിയ വസന്തിയുടെ പ്രദർശനത്തോടെയാണ് ചലച്ചിത്രോത്സവത്തിന് തുടക്കമായത്. ഞങ്ങളെ നിശബ്‌ദരാക്കാൻ സാധിക്കില്ല എന്ന പ്രമേയത്തിൽ ആണ് ചലച്ചിത്ര മേള ഒരുങ്ങിയത്. രണ്ടു ദിവസങ്ങളിലായി ഏഴ് സിനിമകളാണ് പ്രദർശിപ്പിക്കുക. ഓഫ് ലൈൻ ആയി നടക്കുന്ന സംസ്ഥാനത്തെ ആദ്യ ചലച്ചിത്ര മേളയാണിത്.

കൊവിഡ് പ്രതിസന്ധികൾക്കിടയിലും ചലച്ചിത്ര മേള വിജയകരമാണെന്ന് സിനിമ ആസ്വാദകരും പറയുന്നു. ഇതിഹാസ താരം മറഡോണയുടെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയും കിം കി ഡുക്കിൻ്റെയും ചിത്രങ്ങൾ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചു. ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി ഹ്രസ്വ ചിത്ര മത്സരവും ഓപ്പൺ ഫോറവും നടത്തി.

Last Updated : Dec 31, 2020, 6:16 PM IST

ABOUT THE AUTHOR

...view details