കേരളം

kerala

ETV Bharat / state

കാസർകോട് മത്സരം മുറുകുമെന്ന് മൂന്ന് മുന്നണികളും

തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ കൂടുതൽ സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ടപ്പോൾ അക്കൗണ്ട് തുറക്കുമെന്ന ബിജെപിയും അവകാശപ്പെടുന്നു.

കാസർകോട് തെരഞ്ഞെടുപ്പ് വാർത്ത  കാസർകോട് തെരഞ്ഞെടുപ്പ്  പ്രതീക്ഷവച്ച് മുന്നണികൾ  കാസർകോട് തെരഞ്ഞെടുപ്പ് പോരാട്ടം  പ്രതീക്ഷയിൽ മുന്നണികൾ  kasargod election  panchasabha programme kasargod  kasrgod election programme  three major parties
കാസർകോട് മത്സരം കടുപ്പിക്കാനുറപ്പിച്ച് മൂന്ന് മുന്നണികൾ

By

Published : Mar 21, 2021, 5:54 PM IST

Updated : Mar 21, 2021, 6:14 PM IST

കാസർകോട്: ജില്ലയിൽ മുന്നേറ്റമുണ്ടാക്കുമെന്ന് ഉറപ്പിച്ച് മൂന്ന് മുന്നണികളും. പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടി പഞ്ചസഭയിലാണ് മുന്നണി നേതാക്കൾ തങ്ങളുടെ പ്രതീക്ഷകൾ പങ്കു വെച്ചത്. തെരഞ്ഞെടുപ്പ് രംഗത്ത് കൊണ്ടും കൊടുത്തും കൊമ്പ് കോർത്തുമാണ് രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് പോകുന്നത്. അതിന്‍റെ തനി പകർപ്പാണ് പ്രസ് ക്ലബ് പഞ്ചസഭയിലും കണ്ടത്.

കാസർകോട് മത്സരം മുറുകുമെന്ന് മൂന്ന് മുന്നണികളും

ഇടത് മുന്നണിയുടെ ഭരണകാലം കാസർഗോഡ് ജില്ലയ്ക്ക് വികസനത്തിന്‍റെ വസന്തകാലമായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. ഇടത് പ്രതിനിധികൾ ജയിച്ചു കയറിയ മൂന്ന് മണ്ഡലങ്ങളിൽ വികസനങ്ങൾ വന്നപ്പോൾ മഞ്ചേശ്വരവും കാസർകോടും മുരടിപ്പിലായി. സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തിന്‍റെ നിലവിലുള്ള വികസനം യുഡിഎഫിന്‍റെ സംഭാവനയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് ഹക്കീം കുന്നിൽ അവകാശപെട്ടു. മഞ്ചേശ്വരം എംഎൽഎ വികസനം നടത്തിയില്ലെന്ന ആരോപണം പച്ചക്കള്ളമാണ്. പെരിയ ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കാനാണ് ഈ സർക്കാർ ശ്രമിച്ചത്. വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമർത്തിയ സർക്കാരാണ് പിണറായി സർക്കാരെന്നും ഹക്കീം കുന്നിൽ കുറ്റപ്പെട്ടുത്തി.

ഇരു മുന്നണികളും കേരള ജനതയെ വഞ്ചിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റും ഉദുമയിലെ സ്ഥാനാർഥിയുമായ അഡ്വ.ശ്രീകാന്ത് കുറ്റപ്പെടുത്തി. എൻഡിഎ ജനങ്ങളെ സമീപിക്കുന്നത് പുതിയ കേരളം മോദിയൊടൊപ്പം എന്ന വിഷയം ഉയർത്തിക്കാട്ടിയാണ്. എൻഡിഎ അധികാരത്തിൽ എത്തിയാൽ ജില്ലയിൽ വികസന മുന്നേറ്റം ഉണ്ടാവുമെന്ന് ശ്രീകാന്ത് പറഞ്ഞു.

ജില്ലയിൽ ഇത്തവണ കൂടുതൽ സീറ്റ് നേടുമെന്ന് എൽഡിഎഫും യുഡിഎഫും അവകാശപ്പെടുമ്പോൾ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് ബിജെപിയും പ്രഖ്യാപിച്ചു. ജനാധിപത്യത്തിൽ ജനങ്ങളുടെ വിധിനിർണയത്തിൽ പൂർണ വിശ്വാസമുണ്ടെന്നും പ്രഖ്യാപിച്ചാണ് നേതാക്കൾ മടങ്ങിയത്.

Last Updated : Mar 21, 2021, 6:14 PM IST

ABOUT THE AUTHOR

...view details