കേരളം

kerala

ETV Bharat / state

വിവാദ ഉത്തരവ് തിരുത്തി കാസര്‍കോട് കലക്ടര്‍ ; ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ - നിയന്ത്രണങ്ങള്‍

ജില്ല ദുരന്ത നിവാരണ സമിതിയുടെ തീരുമാനപ്രകാരമാണ് പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ എത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.

Covid  Kasargod District Collector reverses controversial order  Kasargod District Collector  controversial order  വിവാദ ഉത്തരവ് തിരുത്തി കാസര്‍കോട് ജില്ല കളക്ടര്‍; ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍  വിവാദ ഉത്തരവ് തിരുത്തി കാസര്‍കോട് ജില്ല കളക്ടര്‍  ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍  കാസര്‍കോട് ജില്ല കളക്ടര്‍  നിയന്ത്രണങ്ങള്‍  ജില്ല കളക്ടർ ഡി സജിത് ബാബു
വിവാദ ഉത്തരവ് തിരുത്തി കാസര്‍കോട് ജില്ല കളക്ടര്‍; ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

By

Published : Apr 19, 2021, 9:02 PM IST

കാസര്‍കോട്: കാസര്‍കോട്ടെ നഗരങ്ങളിൽ എത്തുന്നവർക്ക് കൊവിഡ്‌ പരിശോധന നിര്‍ബന്ധമെന്ന തീരുമാനത്തിൽ വ്യക്തത വരുത്തി ജില്ല ഭരണകൂടം. നിയന്ത്രണം ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ലെന്നും ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കലക്ടര്‍ ഡോ.ഡി.സജിത് ബാബു വ്യക്തമാക്കി.കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ്‌ അല്ലെങ്കിൽ രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ച രേഖ എന്നിവ ഉള്ളവര്‍ മാത്രം നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളില്‍ എത്തിയാല്‍ മതി എന്ന നിർദേശം വിവാദപരമായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് നടപടി. ജില്ല ദുരന്ത നിവാരണ സമിതിയുടെ തീരുമാനപ്രകാരമാണ് പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ എത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.

കാസർകോട് ജില്ലയിലെ ചില മേഖലകളിലെ മരണ നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ കൂടുതലാണ്. വാക്സിനേഷനിലും, ടെസ്റ്റിലും ജില്ല പിന്നിലാണെന്നും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ജില്ല കലക്ടർ ഡി സജിത് ബാബു പറഞ്ഞു.

വിവാദ ഉത്തരവ് തിരുത്തി കാസര്‍കോട് ജില്ല കളക്ടര്‍; ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കൂടുതല്‍ വായിക്കുക...പതിനെട്ട് കഴിഞ്ഞവര്‍ക്കും വാക്സിന്‍ ; മൂന്നാംഘട്ട വിതരണം മെയ് ഒന്ന് മുതല്‍

ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം അഞ്ഞൂറിനടുത്ത് എത്തിത്തുടങ്ങിയതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനം വന്നത്. ഏപ്രിൽ 24 മുതലാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുക. ഓരോ പൊലീസ് സ്‌റ്റേഷനിലെയും 50ശതമാനം പോലീസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചും ബാരിക്കേഡ് വച്ചുള്ള പരിശോധന നടത്താനുമാണ് തീരുമാനം. അതേസമയം യാത്രക്കാരെ ഇരുത്തിക്കൊണ്ടുമാത്രമേ സര്‍വീസ് നടത്താവൂ എന്നതിന് പുറമെ ആളുകളുടെ യാത്രകള്‍ കൂടി നിയന്ത്രിച്ചാല്‍ ബസ് സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്നാണ് ഉടമസ്ഥര്‍ പറയുന്നത്.

എന്നാല്‍ ആളുകളെ നിയന്ത്രിക്കുന്നത് പ്രായോഗികമല്ലെന്ന വികാരമാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാസര്‍കോടിനെക്കാളും ഉയര്‍ന്ന കൊവിഡ് നിരക്കുള്ള സ്ഥലങ്ങളില്‍ പോലുമില്ലാത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ കൊണ്ടുവരുന്നതെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details