കാസര്‍കോട്: ജലശോഷണത്തിന് മുഖ്യകാരണമായ അക്കേഷ്യ മരങ്ങള്‍ മുറിച്ചു നീക്കാനൊരുങ്ങി ജില്ല ഭരണകൂടം. ജില്ലാ വികസന സമിതി തീരുമാന പ്രകാരമാണ് മരങ്ങള്‍ മുറിച്ചുമാറ്റുന്നത്. സാമൂഹ്യ വനവൽക്കരണത്തിന്‍റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനം വകുപ്പാണ് അക്കേഷ്യ മരങ്ങള്‍ വച്ചുപിടിപ്പിച്ചത്. നട്ടുവളര്‍ത്തിയ മരങ്ങള്‍ വെട്ടിമാറ്റുന്നതിലെ നിയമ നടപടികള്‍ വൈകുന്നതിനാല്‍ മൊത്തമായി വില നിശ്ചയിച്ച് വില്‍പ്പന നടത്തിയ ശേഷം ആറു മാസത്തിനുള്ളില്‍ മരങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റാനാണ് തീരുമാനം.
ജലശോഷണത്തിന് കാരണമാകുന്നു; അക്കേഷ്യ മരങ്ങള്‍ മുറിച്ചു നീക്കാന്‍ തീരുമാനം - ജലശോഷണം
സാമൂഹ്യ വനവൽക്കരണത്തിന്‍റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനം വകുപ്പാണ് അക്കേഷ്യ മരങ്ങള്‍ വച്ചുപിടിപ്പിച്ചത്
വനം വകുപ്പ് ഭൂമിക്ക് പുറമേ സ്വകാര്യ വ്യക്തികളുടെ പറമ്പിലും വ്യാപകമായി അക്കേഷ്യ മരങ്ങള്‍ ഉണ്ട്. അക്കേഷ്യ മരങ്ങള്‍ പ്രദേശത്തിന്‍റെ പരിസ്ഥിതിക്ക് ഇണങ്ങാത്തതും വെള്ളം ധാരാളമായി വലിച്ചെടുന്നതുമായ സാഹചര്യത്തിലാണ് വികസന സമിതി നിര്‍ദേശം മുന്നോട്ട് വച്ചത്. ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന് കൊണ്ടിരിക്കുന്നതിനാല്‍ കാസര്‍കോട്, കാറഡുക്ക ബ്ലോക്കുകളില്‍ വേഗത്തില്‍ മരങ്ങള്‍ വെട്ടിമാറ്റും. ഒരു അക്കേഷ്യ മരത്തിന് പകരം മറ്റ് പത്ത് തൈകള്‍ വച്ചുപിടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
TAGGED:
ജലശോഷണം