കാസർകോഡ്: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിൽ ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍ കൂടുതലായി ഒരുക്കാനുള്ള തയ്യാറെടുപ്പില്‍ ആരോഗ്യവകുപ്പ്. നിലവില്‍ 150ല്‍ താഴെ കിടക്കകളാണ് സര്‍ക്കാര്‍ മേഖലയില്‍ ഓക്‌സിജന്‍ നല്‍കാന്‍ പര്യാപ്തമായുള്ളത്. സ്വകാര്യമേഖലയില്‍ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ ഉള്ള ആശുപത്രികളുടെ എണ്ണം കുറവാണ്. ഉക്കിനടുക്ക മെഡിക്കല്‍ കോളജ്, ടാറ്റ കൊവിഡ് ആശുപത്രി എന്നിവിടങ്ങളിലായി 74 പേര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകും. ടാറ്റ ആശുപത്രിയില്‍ 40 പേര്‍ക്ക് കൂടി ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള പൈപ്പിടല്‍ പൂര്‍ത്തിയായി.
കാസർകോഡ് കൂടുതൽ ഓക്‌സിജന്‍ കിടക്കകള്‍ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ്
ഉക്കിനടുക്ക മെഡിക്കല്‍ കോളജ്, ടാറ്റ കൊവിഡ് ആശുപത്രി എന്നിവിടങ്ങളിലായി 74 പേര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകും. ടാറ്റ ആശുപത്രിയില്‍ 40 പേര്‍ക്ക് കൂടി ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള പൈപ്പിടല്‍ പൂര്‍ത്തിയായി.
കൂടുതൽ വായനയ്‌ക്ക്:കാസർകോട് അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങള്‍ കണ്ടെത്തി
ഗുരുവനം ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ 10 പേര്‍ക്കും ജില്ലാ ആശുപത്രിയില്‍ 40 പേര്‍ക്കും ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കഴിയും. അടിയന്തിര ഘട്ടത്തിലേക്ക് വേണ്ടി ജില്ലാ ആശുപത്രിയില്‍ 30 കിടക്കകള്‍ കൂടി ഒരുക്കും. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 36 ഓക്‌സിജന്‍ കിടക്കകള്‍ ഉണ്ട്. ഇതിന് പുറമെ നീലേശ്വരം, പൂടംകല്ല്, മംഗല്‍പാടി താലൂക്ക് ആശുപത്രികളിലും ഓക്‌സിജന്‍ സൗകര്യം ഒരുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.