കാസര്‍കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ ഒന്നരക്കോടിയോളം രൂപയുടെ കൃഷി നാശം. കാസര്‍കോട് ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം ഉണ്ടായത്. ജില്ലയില്‍ 184 ഹെക്‌ടര്‍ സ്ഥലത്തെ കൃഷിയാണ് ശക്തമായ മഴയില്‍ നശിച്ചത്.
ശക്തമായ കാറ്റിലും മഴയിലും കാസർകോട് വൻ കൃഷിനാശം - rain and wind
ജില്ലയില്‍ 184 ഹെക്‌ടര്‍ സ്ഥലത്തെ കൃഷിയാണ് ശക്തമായ മഴയില്‍ നശിച്ചത്.
കാഞ്ഞങ്ങാട് കൊളവയലില്‍ തരിശിട്ട ഭൂമിയില്‍ ഇറക്കിയ ഏഴ് ഏക്കറോളം പയര്‍ കൃഷി പൂര്‍ണമായും നശിച്ചു. ഇരുന്നൂറ്റി എട്ട് കര്‍ഷകര്‍ക്ക് നഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് ഒദ്യോഗിക കണക്ക്. കാസര്‍കോട് ബ്ലോക്കില്‍ മാത്രം 458300 രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചു. നീലേശ്വരത്ത് 389600 രൂപയുടെയും, മഞ്ചേശ്വരം ബ്ലോക്കില്‍ 196400, പരപ്പയില്‍ 171900 രൂപയുടെയും കാര്‍ഷിക വിളകളാണ് നശിച്ചത്. കാഞ്ഞങ്ങാട് കൊളവയലില്‍ വര്‍ഷങ്ങളായി തരിശിട്ട ഭൂമിയില്‍ ജനകീയ കൂട്ടായ്‌മയിൽ ഇറക്കിയ പയര്‍ കൃഷിയും പൂര്‍ണമായി നശിച്ചു. വിളവിന് പാകമായ പയര്‍ച്ചെടികളാണ് ഉപ്പുവെള്ളം കയറി നശിച്ചത്.
ദീര്‍ഘകാല വിളകളെയും ഹ്രസ്വകാല വിളകളെയും കാറ്റും മഴയും ഒരു പോലെ ബാധിച്ചു. കൊവിഡ് വ്യാപനത്തിനിടെ ഉണ്ടായ ഈ കൃഷി നാശം വലിയ സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്ക് വരുത്തി വച്ചിരിക്കുന്നത്.