കേരളം

kerala

ETV Bharat / state

കാസർകോട് 242 പേർക്ക് കൂടി കൊവിഡ് - പടന്ന

ജില്ലയിൽ 505 പേർ ഇന്ന് രോഗമുക്തരായി

covid  kasargod covid updates  കാസർകോട്  കൊവിഡ്  ബദിയടുക്ക(  കാഞ്ഞങ്ങാട്  കോടോം ബേളൂർ  പടന്ന  വെസ്റ്റ് എളേരി
കാസർകോട് 242 പേർക്ക് കൊവിഡ്

By

Published : Oct 11, 2020, 7:52 PM IST

കാസർകോട്: സമ്പർക്കത്തിലൂടെ 233 പേരടക്കം ജില്ലയിൽ 242 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 9 പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 505 പേർ രോഗ മുക്തരായി. നിലവിൽ 3917 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 139 ആയി.

അജാനൂർ(7), ബദിയടുക്ക(12), ബളാൽ(4), ബേഡകം(1), ചെമ്മനാട്(14), ചെങ്കള(10), ചെറുവത്തൂർ(2), ഈസ്റ്റ് എളേരി(1), കള്ളാർ (3), കാഞ്ഞങ്ങാട്(37), കാസർകോട്(3), കയ്യൂർ ചീമേനി(3), കിനാനൂർ കരിന്തളം(5), കോടോം ബേളൂർ (1), കുമ്പള(11), മധൂർ(12), മടിക്കൈ(7), മങ്കല്പടി(5), മഞ്ചേശ്വരം(4), മീഞ്ച(1), മൊഗ്രാൽ(4), മുളിയാർ(5), നീലേശ്വരം(14), പടന്ന(3), പള്ളിക്കര(8), പനത്തടി(1), പിലിക്കോട്(10), പുല്ലൂർ പെരിയ(5), പുത്തിഗെ(5), തൃക്കരിപ്പൂർ(8), ഉദുമ(28), വലിയപറമ്പ്(5), വെസ്റ്റ് എളേരി(1) സ്വദേശികളാണ് രോഗ ബാധിതരായത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5360 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 285 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വേ അടക്കം 1335 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 408 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 297പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details