കാസർകോട്: ജില്ലയിൽ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണ്. കുവൈത്തില്‍ നിന്ന് വന്ന പനത്തടി സ്വദേശി, വലിയ പറമ്പ പഞ്ചായത്ത് സ്വദേശി, ഷാര്‍ജയില്‍ നിന്നു വന്ന ഉദുമ, കാഞ്ഞങ്ങാട് നഗരസഭ സ്വദേശികൾ, ദുബായില്‍ നിന്നു വന്ന അജാനൂര്‍ സ്വദേശി, ചെമ്മനാട് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കാസർകോട് ജില്ലയിൽ ആറ് പേര്‍ക്ക് കൂടി കൊവിഡ് - കാഞ്ഞങ്ങാട്
രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണ്
കാസർകോട് ജില്ലയിൽ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രണ്ട് കാഞ്ഞങ്ങാട് നഗരസഭാ സ്വദേശികൾ, പടന്ന സ്വദേശിനി എന്നിവരാണ് രോഗമുക്തരായവർ. ജില്ലയിൽ വീടുകളില്‍ 5082 പേരും കൊവിഡ് നീരിക്ഷണ കേന്ദ്രത്തിൽ 382 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5464 പേരാണ്. പുതിയതായി 552 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വെ അടക്കം പുതിയതായി 100 പേരുടെ സാമ്പിള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 235 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.