കേരളം

kerala

ETV Bharat / state

കാസർകോട് 18 പേർക്ക് കൂടി കൊവിഡ് - covid count kasargod

സമ്പർക്കത്തിലൂടെ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ ഒന്നും മൂന്നും പത്തും വയസുള്ള കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.

Covid  കാസർകോട് 18 പേർക്ക് കൂടി കൊവിഡ്  കാസർകോട് കൊവിഡ് വാർത്ത  കേരള കൊവിഡ് വാർത്തകൾ  kasargod covid updates  covid count kasargod  kerala covid news
കാസർകോട് 18 പേർക്ക് കൂടി കൊവിഡ്

By

Published : Jul 11, 2020, 9:41 PM IST

കാസർകോട്:ഏഴ് പേർക്ക് അടക്കം കാസർകോട് 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രാഥമിക സമ്പർക്കത്തിലൂടെ മംഗല്‍പാടിയിലെ മൂന്ന് വയസുള്ള പെൺകുട്ടിക്കും കുമ്പളയിലെ 19കാരനും മീഞ്ചയിലെ 43 വയസുള്ള സ്ത്രീക്കും വോര്‍ക്കാടിയിലെ പത്ത് വയസുള്ള പെണ്‍കുട്ടിക്കും മംഗല്‍പാടിയിലെ ഒരു വയസുള്ള പെണ്‍കുഞ്ഞിനും രോഗ ബാധിച്ചു.

മംഗൽപ്പാടിയിലെ 74, 21 വയസുള്ള സ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഉറവിടം വ്യക്തമായിട്ടില്ല. ബംഗളൂരുവില്‍ നിന്ന് വന്ന മൊഗ്രാല്‍ പുത്തൂരിലെ സഹോദരങ്ങൾ, മഹാരാഷ്ട്രയിൽ നിന്നും വന്ന മെഗ്രാല്‍പുത്തൂര്‍, മംഗൽപ്പാടി സ്വദേശികൾ, ഖത്തറിൽ നിന്നും വന്ന മംഗല്‍പ്പാടി, ഉദുമ സ്വദേശികൾ ദുബായിൽ നിന്നും വന്ന കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശികൾ, കുവൈറ്റില്‍ നിന്ന് വന്ന കള്ളാര്‍, സൗദിയില്‍ നിന്ന് വന്ന തൃക്കരിപ്പൂര്‍, പിലിക്കോട് സ്വദേശികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, കൊവിഡ് 19 രോഗ വ്യാപനത്തെ തുടർന്ന് ജില്ലയില്‍ മത്സ്യബന്ധനവും മത്സ്യ വിപണനവും നിരോധിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ജൂലായ് 12, 13 തീയതികളില്‍ ഹാര്‍ബറുകളിലും ഫിഷ് ലാൻഡിങ് സെന്‍ററുകളിലും മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചുവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details