കാസർകോട്:ജില്ലയില്‍ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേരാണ് രോഗമുക്തി നേടിയത്. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കുവൈറ്റില്‍ നിന്നെത്തിയ നീലേശ്വരം (രണ്ട്), പള്ളിക്കര സ്വദേശി, സൗദിയില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍, ദുബൈയില്‍ നിന്നു വന്ന കാസര്‍കോട് നഗരസഭാ, അജാനൂര്‍, മഞ്ചേശ്വരം, കുമ്പള സ്വദേശികളും ബംഗളൂരുവില്‍ നിന്ന് വന്ന മൊഗ്രാല്‍പുത്തൂര്‍, മംഗളൂരുവില്‍ നിന്ന് വന്ന മംഗൽപ്പാടി, കാസര്‍കോട് നഗരസഭാ, വോര്‍ക്കാടി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന മംഗല്‍പാടി, ഹൈദരാബാദില്‍ നിന്ന് വന്ന ചെമ്മനാട് സ്വദേശികൾക്കാണ് കൊവിഡ് പോസിറ്റീവായത്.
കാസർകോട് 14 പേർക്ക് കൂടി കൊവിഡ്; ആറ് പേർക്ക് രോഗമുക്തി - കാസർകോട് കൊവിഡ് വാർത്ത
രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
![കാസർകോട് 14 പേർക്ക് കൂടി കൊവിഡ്; ആറ് പേർക്ക് രോഗമുക്തി kerala covid updates kasargod covid updates covid updates കേരള കൊവിഡ് വാർത്തകൾ കാസർകോട് കൊവിഡ് വാർത്ത കൊവിഡ് വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7895715-970-7895715-1593878176807.jpg)
കാസർകോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചെറുവത്തൂര്‍, കാഞ്ഞങ്ങാട് നഗരസഭ, പനത്തടി, ഉദുമ, കാഞ്ഞങ്ങാട് നഗരസഭ സ്വദേശികളും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പള്ളിക്കര സ്വദേശിയുമാണ് രോഗമുക്തരായത്. വീടുകളില്‍ 6484 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 336 പേരും ഉള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6820 പേരാണ്. പുതിയതായി 489 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വേ അടക്കം പുതിയതായി 312 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 588 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 570 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.