കാസർകോട്: കാസർകോട്ട് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 17 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ രോഗ ഉറവിടം ലഭ്യമായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.
കാസർകോട്ട് 29 പേര്‍ക്ക് കൂടി കൊവിഡ്; 17 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ - കൊറോണ
അതേസമയം കാസര്‍കോട് മെഡിക്കല്‍ കോജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ഏഴ് പേര്‍ രോഗമുക്തരായിട്ടുണ്ട്
മഞ്ചേശ്വരം, കുമ്പള സ്വദേശികളായ അഞ്ച് പേർ, ചെങ്കള സ്വദേശികളായ നാല് പേർ, മീഞ്ച സ്വദേശികളായ ആറ് പേർ എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പുല്ലൂർ പെരിയ സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ബളാൽ, മഞ്ചേശ്വരം സ്വദേശികളായ മൂന്ന് പേരുടെയും പുല്ലൂർ പെരിയ സ്വദേശികളുടെയും ഉറവിടവിവരമാണ് ലഭ്യമാകാത്തത്.
ബംഗളൂരുവിൽ നിന്നും വന്ന കാസർകോട് മധൂർ സ്വദേശികൾ, കർണാടകയുടെ മറ്റു പ്രദേശങ്ങളിൽ നിന്നും വന്ന പുത്തിഗെ, മംഗൽപ്പാടി സ്വദേശികൾ, ഉത്തർപ്രദേശിൽ നിന്നും വന്ന ഉപ്പള സ്വദേശികൾ, സൗദിയില്‍ നിന്ന് വന്ന കുറ്റിക്കോല്‍ സ്വദേശി, ദുബായില്‍ നിന്ന് വന്ന കാഞ്ഞങ്ങാട് സ്വദേശികൾ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം കാസര്‍കോട് മെഡിക്കല്‍ കോജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ഏഴ് പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവിൽ വീടുകളില്‍ 5,069 പേരും സ്ഥാപന നീരിക്ഷണത്തില്‍ 877 പേരും ഉള്‍പ്പെടെ ജില്ലയില്‍ 5946 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 169 പേരെ നീരിക്ഷണത്തിലാക്കിയിട്ടുണ്ട്.