കേരളം

kerala

ETV Bharat / state

കാസര്‍കോട് 300 പേര്‍ക്ക് കൂടി കൊവിഡ് - കാസര്‍കോട് കൊവിഡ് വാര്‍ത്തകള്‍

നിലവിൽ 1906 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

covid news  kasargod covid updatea  കാസര്‍കോട് കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
കാസര്‍കോട് 300 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Sep 24, 2020, 8:20 PM IST

കാസര്‍കോട്: സമ്പർക്കത്തിലൂടെ 283 പേരടക്കം ജില്ലയിൽ 300 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ട് പേരും വിദേശത്ത് നിന്നെത്തിയ ഒമ്പത് പേരും രോഗബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 167 പേർ രോഗമുക്തരായി. നിലവിൽ 1906 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 903 പേർ വീടുകളിലാണ് കഴിയുന്നത്. കോടോം ബേളൂർ (3), കുറ്റിക്കോൽ (2), അജാനൂർ (62), കാഞ്ഞങ്ങാട് (39), മടിക്കൈ (4), പള്ളിക്കര (10), പുല്ലൂർ പെരിയ (8), ബേഡകം (2), കയ്യൂർ ചീമേനി (6), പിലിക്കോട് (5), മഞ്ചേശ്വരം (7), വെസ്റ്റ് എളേരി (7), മങ്കല്പടി (9), എന്മകജെ (2), മധൂർ (12), ഉദുമ (2), ചെമ്മനാട് (16), പടന്ന (4), ബദിയടുക്ക (5), നീലേശ്വരം (17), പനത്തടി (1), ചെറുവത്തൂർ (15), വലിയപറമ്പ് (6), ചെങ്കള (6), കാസർകോട് (18), മൊഗ്രാൽ (3), തൃക്കരിപ്പൂർ (1), കിനാനൂർ കരിന്തളം (8), മുളിയാർ (5), ബളാൽ (1), കുമ്പള (14), പൈവലിഗ (1) സ്വദേശികളാണ് രോഗ ബാധിതരായത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 3966 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 245 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവേ അടക്കം 1265 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 317 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 245 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details