കേരളം

kerala

ETV Bharat / state

കാസര്‍കോട് 141 പുതിയ കൊവിഡ് രോഗികള്‍ - കാസര്‍കോട് കൊവിഡ് കണക്ക്

1379 പേരാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 209 ആയി

Covid latest news  kasargod covid update  kasargod covid news  kasargod latest news  കാസര്‍കോട് വാര്‍ത്തകള്‍  കാസര്‍കോട് കൊവിഡ് കണക്ക്  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
കാസര്‍കോട് 141 പുതിയ കൊവിഡ് രോഗികള്‍

By

Published : Nov 11, 2020, 9:48 PM IST

കാസര്‍കോട്: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 135 പേരടക്കം141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗ ബാധയുണ്ടായി. 147 പേര്‍ രോഗമുക്തരായി. നിലവില്‍ 1379 പേരാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 209 ആയി. വീടുകളില്‍ 5126 പേരും സ്ഥാപനങ്ങളില്‍ 514 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ 5640 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 82 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതിയതായി 1032 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 256 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 255 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

ABOUT THE AUTHOR

...view details