കേരളം

kerala

ETV Bharat / state

കാസര്‍കോട് 189 പേര്‍ക്ക് കൂടി കൊവിഡ്

നിലവിൽ 2606 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്. അതേ സമയം ജില്ലയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 170 ആയി.

covid latest news  kasargod covid update  കൊവിഡ് വാര്‍ത്തകള്‍  കാസര്‍കോട് കൊവിഡ് കണക്ക്  കാസര്‍കോട് വാര്‍ത്തകള്‍
കാസര്‍കോട് 189 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Oct 23, 2020, 8:20 PM IST

കാസര്‍കോട്:സമ്പർക്കത്തിലൂടെ 180 പേരടക്കം ജില്ലയിൽ 189 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ രണ്ടുപേരും വിദേശത്ത് നിന്നും വന്ന ഏഴ്‌ പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 327 പേർ രോഗ മുക്തരായി. നിലവിൽ 2606 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്. അതേ സമയം ജില്ലയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 170 ആയി.

അജാനൂർ(12), ബദിയഡുക്ക(8), ബളാൽ(8), ബേഡകം(8), ചെമ്മനാട്(12), ചെങ്കള(20), ചെറുവത്തൂർ(2), ദേലംപാടി(6), ഈസ്റ്റ് എളേരി(2), കള്ളാർ(1), കാഞ്ഞങ്ങാട്(5), കാറഡുക്ക(4), കാസർകോട്(10), കയ്യൂർ ചീമേനി(4), കിനാനൂർ കരിന്തളം(6),കോടോം ബേളൂർ(5), കുമ്പഡാജെ(2), കുമ്പള(2), കുറ്റിക്കോൽ(7), മധൂർ(6), മടിക്കൈ(1), മങ്കല്പടി(9), മഞ്ചേശ്വരം(2), മൊഗ്രാൽ(4), നീലേശ്വരം(11), പടന്ന(5), പള്ളിക്കര(12), പനത്തടി(1), പിലിക്കോട്(1), പുല്ലൂർ പെരിയ(4), പുത്തിഗെ(1), തൃക്കരിപ്പൂർ(6), വലിയപറമ്പ്(2), സ്വദേശികളാണ് രോഗ ബാധിതരായത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4856 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 400 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവെ അടക്കം 1354 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 190 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 375 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details