കേരളം

kerala

ETV Bharat / state

കാസര്‍കോട് 252 പേർക്ക് കൂടി കൊവിഡ് - kasargod news

നിലവിൽ 2247 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 1130 പേർ വീടുകളിലാണ് കഴിയുന്നത്

kasargod covid update  കാസര്‍കോട് കൊവിഡ് വാര്‍ത്തകള്‍  കാസര്‍കോട്ടെ ഇന്നത്തെ കൊവിഡ് ബാധിതര്‍  kasargod news  today covid in kasargod
കാസര്‍കോട് 252 പേർക്ക് കൂടി കൊവിഡ്

By

Published : Sep 27, 2020, 9:12 PM IST

കാസര്‍കോട്: സമ്പർക്കത്തിലൂടെ 247 പേരടക്കം ജില്ലയിൽ 252 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേരും വിദേശത്ത് നിന്നെത്തിയ രണ്ട് പേരും രോഗബാധിതരായി. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 210 പേർ രോഗമുക്തരായി. നിലവിൽ 2247 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 1130 പേർ വീടുകളിലാണ് കഴിയുന്നത്.

ഈസ്റ്റ് എളേരി(4), ഉദുമ(18), തൃക്കരിപ്പൂർ(5), ചെങ്കള(11), മീഞ്ച(1), മധൂർ(11), മങ്കല്പടി(7), വെസ്റ്റ് എളേരി(5), പള്ളിക്കര(10, അജാനൂർ(28), ചെറുവത്തൂർ(2), കുമ്പള(13), കാസർകോട്(30, കുമ്പഡാജെ(1), പുല്ലൂർ പെരിയ(10), കാഞ്ഞങ്ങാട്(20), പിലിക്കോട്(2), വലിയപറമ്പ്(11), പടന്ന(3), പൈവലിഗ(5), കിനാനൂർ കരിന്തളം(7), മൊഗ്രാൽ(4), പുത്തിഗെ(2), കാറഡുക്ക(1), കോടോം ബേളൂർ(3), മഞ്ചേശ്വരം(4), കുറ്റിക്കോൽ(2), ബേഡകം(10), പനത്തടി(1), കള്ളാർ(1), ദേലംപാടി(2), ബദിയടുക്ക(2), മുളിയാർ(2)സ്വദേശികളാണ് രോഗ ബാധിതരായത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4443 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവേ അടക്കം 1342 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 330 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 215 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details