കാസർകോട്: ജില്ലയിൽ 110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 102 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേരും വിദേശത്ത് നിന്നെത്തിയ അഞ്ച് പേരും ഉൾപ്പെടുന്നു. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 177 പേർ രോഗമുക്തരായി. നിലവിൽ 1975 പേരാണ് ചികിത്സയിൽ ഉള്ളത്. ഇവരിൽ 846 പേർ വീടുകളിലാണ് കഴിയുന്നത്.
കാസർകോട് 110 പേർക്ക് കൂടി കൊവിഡ് - കാസർകോട് കൊവിഡ് അപ്‌ഡേറ്റ്
102 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 177 പേർ രോഗമുക്തരായി

കാഞ്ഞങ്ങാട് (20), വോർക്കടി (1), കാസർകോട് (9), കുമ്പള (7), കിനാനൂർ കരിന്തളം (4), അജാനൂർ (7), മുളിയാർ (5), ദേലംപാടി (1), ബദിയടുക്ക (2), ചെങ്കള (5), ചെമ്മനാട് (3), മൊഗ്രാൽ (1), ബേഡകം (1), പിലിക്കോട് (2), തൃക്കരിപ്പൂർ (1), ഉദുമ (6), നീലേശ്വരം (15), ചെറുവത്തൂർ (1), കയ്യൂർ ചീമേനി (2), കള്ളാർ (3), പനത്തടി (1), പുല്ലൂർ പെരിയ (2), പള്ളിക്കര (5), പുത്തിഗെ (1),മധൂർ (4), മഞ്ചേശ്വരം (1) സ്വദേശികളാണ് രോഗ ബാധിതരായത്. വീടുകളിലും സ്ഥാപനങ്ങളിലുമായി 4850 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 174 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവേയടക്കം 256 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 185 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 217 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.