കേരളം

kerala

ETV Bharat / state

കാസര്‍കോട് 134 പേര്‍ക്ക് കൂടി കൊവിഡ്

kasargod covid update കാസര്‍കോട് കൊവിഡ് വാര്‍ത്തകള്‍
കാസര്‍കോട് 134 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Sep 7, 2020, 8:39 PM IST

Updated : Sep 7, 2020, 8:45 PM IST

17:28 September 07

111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കാസര്‍കോട്: സമ്പർക്കത്തിലൂടെ 111 പേരടക്കം 134 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്ത് നിന്നെത്തിയ 18 പേർക്കും രോഗ ബാധയുണ്ടായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 97 പേർ രോഗമുക്തരായി.

ഉദുമ(9), അജാനൂർ(15), പുല്ലൂർ പെരിയ(13), പള്ളിക്കര(4), ബേഡകം(1), കാഞ്ഞങ്ങാട്(9), പുത്തിഗെ(4), പൈവലിഗ(3), മധൂർ(3), കാസർകോട്(13), പടന്ന(9), ചെമ്മനാട്(10), മീഞ്ച(1), കോടോം ബേളൂർ (2), ചെറുവത്തൂർ(1), കുമ്പള(6), മൊഗ്രാൽ(1), കിനാനൂർ കരിന്തളം(6), പിലിക്കോട്(1), വോർക്കടി(1), കള്ളാർ(1), കയ്യൂർ ചീമേനി(5), മടിക്കൈ(2), ബളാൽ(1), നീലേശ്വരം(7), വലിയ പറമ്പ്(1), ഈസ്റ്റ് എളേരി(2), മങ്കല്‍പടി(1) സ്വദേശികളാണ് രോഗ ബാധിതരായത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 6004 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 275 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവെ അടക്കം 136 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 340 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 375 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

Last Updated : Sep 7, 2020, 8:45 PM IST

ABOUT THE AUTHOR

...view details