കേരളം

kerala

ETV Bharat / state

കാസര്‍കോട് 218 പുതിയ കൊവിഡ് കേസുകള്‍

210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 112 പേർ രോഗ മുക്തരായി.

By

Published : Sep 6, 2020, 7:29 PM IST

കാസര്‍കോട് 218 പുതിയ കൊവിഡ് കേസുകള്‍
കാസര്‍കോട് 218 പുതിയ കൊവിഡ് കേസുകള്‍

കാസര്‍കോട്: തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. സമ്പർക്കത്തിലൂടെ 210 പേരടക്കം 218 പേർക്ക് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും വിദേശത്ത് നിന്നെത്തിയ നാല് പേർക്കും രോഗബാധയുണ്ടായി. രോഗബാധിതരിൽ ആറുപേർ ആരോഗ്യ പ്രവർത്തകരാണ്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 112 പേർ രോഗ മുക്തരായി.

കോടോം ബേളൂർ (7), കുറ്റിക്കോൽ (6), കിനാനൂർ കരിന്തളം (4), കാഞ്ഞങ്ങാട് (23), പുല്ലൂർ പെരിയ (6), അജാനൂർ (19), മടിക്കൈ (12), നീലേശ്വരം (14), ഈസ്റ്റ് എളേരി (12), കയ്യൂർ ചീമേനി (5), വെസ്റ്റ് എളേരി (1), മൊഗ്രാൽ (2), കുമ്പള (9), മഞ്ചേശ്വരം (6), മങ്കല്‍പടി (4), കാസർകോട് (13), ഉദുമ (16), ചെമ്മനാട് (8), മധൂർ (6), കള്ളാർ (1), ചെറുവത്തൂർ (5), പിലിക്കോട് (5), ബേഡകം (12), പള്ളിക്കര (6), ബദിയടുക്ക (4), തൃക്കരിപ്പൂർ (1), എന്മകജെ (1), വലിയപറമ്പ് (1), പൈവലിഗ (1), ദേലംപാടി (4), പുത്തിഗെ (4) സ്വദേശികളാണ് രോഗ ബാധിതരായത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 6104 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 217 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവെ അടക്കം 1538 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 762 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 94 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details