കാസര്‍കോട്: സമ്പർക്കത്തിലൂടെ 108 പേരടക്കം 128 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 11 പേരുടെ ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തിയ ഒമ്പത് പേർക്കും രോഗം സ്ഥിരീകരിച്ചു. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 113 പേർ രോഗമുക്തരായി.
ഉദുമ(1), കാസര്‍കോട് (48), മധുർ(3), കരിന്തളം(1), തൃക്കരിപ്പൂർ(1), നീലേശ്വരം(7), പള്ളിക്കര (18), ചെങ്കള(1), ബദിയടുക്ക (2), കുമ്പള (15), മീഞ്ച(7), മങ്കല്‍പടി (2), മടിക്കൈ(1), കുമ്പഡാജെ (1) സ്വദേശികളാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
കാസര്‍കോട്(1), ബേഡകം(1), മീഞ്ച(1), മങ്കല്‍പടി (2), മധുർ (2), മടിക്കൈ (1), പള്ളിക്കര (1), എളേരി (1), അജാനൂർ (1) സ്വദേശികളുടെ രോഗ ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വന്ന കാസര്‍കോട്(4), മൊഗ്രാൽ പുത്തൂർ(1), പള്ളിക്കര(3), അജാനൂർ(1) സ്വദേശികളും രോഗബാധിതരായി.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4162 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 296 പേരെ കൂടി നിരീക്ഷണത്തിലാക്കി. 978 പേരുടെ സാമ്പിളുകൾ പുതുതായി പരിശോധനയ്ക്ക് അയച്ചു. 795 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 166 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.