കാസര്‍കോട് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
നിലവില്‍ 18 പേരാണ് ജില്ലയില്‍ വൈറസ് ബാധിച്ച് വിവിധ ആശുപത്രികളിൽ കഴിയുന്നത്
കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്‌ച ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നും വന്ന തൃക്കരിപ്പൂർ സ്വദേശിയായ 15 വയസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഒരാൾ രോഗമുക്തി നേടി ആശുപത്രി വിട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയാണ് രോഗമുക്തയായത്. നിലവില്‍ 18 പേരാണ് വൈറസ് ബാധിച്ച് വിവിധ ആശുപത്രികളിൽ കഴിയുന്നത്. ജില്ലയിൽ ആകെ 2498 പേർ നിരീക്ഷണത്തിലുണ്ട്. 211 സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. ഇന്ന് പുതിയതായി 32 പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 101 പേർ ഇന്ന് നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.