കാസർകോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച ഇന്ന് എട്ട് പേർ കൂടി കൊവിഡ് മുക്തരായി. മാർച്ച് 16 ന് ദുബൈയിൽ നിന്ന് വന്ന ചെമ്മനാട് തെക്കിൽ സ്വദേശിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
കാസര്‍കോട് എട്ട് പേര്‍ക്കുകൂടി കൊവിഡ് ഭേദമായി - കാസര്‍കോട് വാര്‍ത്തകള്‍
ജില്ലയില്‍ ഇതുവരെ 122 പേർ ആശുപത്രി വിട്ടു. 46 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിലുള്ളത്.

രോഗ വിമുക്തരായ എട്ട് പേരിൽ കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് മൂന്ന് പേരും കാസർകോട് ഗവ.മെഡിക്കൽ കോളജിലെ കൊവിഡ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന മൂന്ന് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ രണ്ട് പേരുമാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
46 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിലുള്ളത്. ഇതിൽ നാല് പേർ കണ്ണൂർ മെഡിക്കൽ കോളജിലാണ്. അതേസമയം ഇതുവരെ122 പേർ ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ചും ലക്ഷണങ്ങളോടെയും ആശുപത്രികളിൽ കഴിയുന്ന 113 പേരടക്കം 5194 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 684 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. ഇനി 482 സാമ്പിളുകളുടെ ഫലമാണ് ലഭ്യമാകാനുള്ളത്.