കാസർകോട് 236 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 106 പേർ രോഗ മുക്തി നേടി ആശുപത്രി വിട്ടു.
കാസർകോട്:ജില്ലയിൽ ഇന്ന് 236 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 220 പേരും സമ്പർക്ക രോഗികളാണ്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 7 പേരും വിദേശത്ത് നിന്നെത്തിയ 9 പേരും രോഗ ബാധിതരായി. അജാനൂർ (21), ബദിയടുക്ക (7), ബളാൽ (3), ബെള്ളൂർ (1), ചെമ്മനാട് (7), ചെങ്കള (7), ചെറുവത്തൂർ (13), കാഞ്ഞങ്ങാട് (31), കാസർകോട് (19), കയ്യൂർ ചീമേനി (1), കിനാനൂർ കരിന്തളം (7), കോടോം ബേളൂർ (1), കുമ്പള (6), കുറ്റിക്കോൽ (2), മധൂർ (6), മടിക്കൈ (5), മങ്കല്പടി (6), മഞ്ചേശ്വരം (5), മീഞ്ച (1), മൊഗ്രാൽ (1), മുളിയാർ (1), നീലേശ്വരം (8), പടന്ന (3), പൈവലിഗ (1), പള്ളിക്കര (21), പിലിക്കോട് (7), പുല്ലൂർ പെരിയ (29), പുത്തിഗെ (6), തൃക്കരിപ്പൂർ (1), ഉദുമ (6), വോർക്കടി (1), വെസ്റ്റ് എളേരി (1) സ്വദേശികളാണ് രോഗ ബാധിതരായത്. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 106 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ 4050 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ഇതിൽ 2242 പേർ വീടുകളിൽ ആണ് കഴിയുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5358 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. പുതുതായി 649 പേരെ കൂടി ഇന്ന് നിരീക്ഷണത്തിലാക്കിയപ്പോൾ 23 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 122 ആയി ഉയർന്നു. സെന്‍റിനൽ സർവേ അടക്കം 1697 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചതിൽ 370 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.