കാസർകോട്: സമ്പർക്കത്തിലൂടെ 176 പേരടക്കം ജില്ലയിൽ 191 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ട് പേരും വിദേശത്ത് നിന്നെത്തിയ ഏഴ് പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 203 പേർ രോഗ മുക്തരായി.
കാസർകോട് 191 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 203 പേർ രോഗ മുക്തരായി
കയ്യൂർ ചീമേനി(2), അജാനൂർ(5), തൃക്കരിപ്പൂർ(10), നീലേശ്വരം(1), പടന്ന(13), മങ്കല്പടി(11), ചെറുവത്തൂർ(1), ചെമ്മനാട്(3), ഉദുമ(7), കുറ്റിക്കോൽ(5), കള്ളാർ(9), കുമ്പള(7), പുത്തിഗെ(2), മധൂർ(7), എൻമകജെ(4), കാഞ്ഞങ്ങാട്(14), മടിക്കൈ(1), പൈവലിഗ(3), മീഞ്ച(1), കാസർകോട്(16), ചെങ്കള(14), മൊഗ്രാൽ(1), മുളിയാർ(2), പള്ളിക്കര(16), ബദിയടുക്ക(4), മഞ്ചേശ്വരം(7), ബേഡകം(12), പുല്ലൂർ പെരിയ(8), പിലിക്കോട്(3), കിനാനൂർ കരിന്തളം(1), ബളാൽ(1) സ്വദേശികളാണ് രോഗ ബാധിതരായത്.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4916 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1125 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 416 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 269 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.