കേരളം

kerala

ETV Bharat / state

കാസർകോട് 251 പേർക്ക് കൂടി കൊവിഡ്

വീടുകളിലും സ്ഥാപനങ്ങളിലുമായി 4,869 പേരാണ് നിരീക്ഷണത്തിലുള്ളത്

covid kasargode  kasargod covid cases  കാസർകോട് കൊവിഡ്  കൊവിഡ് കാസർകോട്
കാസർകോട്

By

Published : Oct 18, 2020, 8:23 PM IST

കാസർകോട്: 251 പേർക്ക് കൂടി കാസർകോട് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ ആരോഗ്യ പ്രവർത്തകരാണ്. 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 227 പേർ രോഗമുക്തരായി. നിലവിൽ 3,252 പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്.

അജാനൂർ(21), ബദിയടുക്ക(9), ബളാൽ(1), ബേഡകം(5), ചെമ്മനാട്(15), ചെങ്കള(6), ചെറുവത്തൂർ(10), ഈസ്റ്റ് എളേരി(1), എൻമകജെ(12), കള്ളാർ (3), കാഞ്ഞങ്ങാട്(21), കാറഡുക്ക(6), കാസർകോട്(19), കയ്യൂർ ചീമേനി(1), കിനാനൂർ കരിന്തളം(1), കോടോം ബേളൂർ (9), കുമ്പഡാജെ(1), കുമ്പള(4), മധൂർ(5), മടിക്കൈ(7), മങ്കല്പടി(2), മൊഗ്രാൽ(6), മുളിയാർ(3), നീലേശ്വരം(14), പൈവലിഗ(3), പള്ളിക്കര(8), പിലിക്കോട്(5), പുല്ലൂർ പെരിയ(17), തൃക്കരിപ്പൂർ(16), ഉദുമ(7), വലിയപറമ്പ്(1), വോർക്കടി(1) സ്വദേശികളാണ് രോഗ ബാധിതരായത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി 4,869 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 298 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവേ അടക്കം 1,475 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 309 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 263 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details