കാസര്‍കോട്: ജില്ലയെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഒറ്റ ദിവസം കൊണ്ടാണ് രോഗം ബാധിച്ചവരുടെ എണ്ണം ഇരട്ടിയായത്. വെള്ളിയാഴ്‌ച മാത്രം 34 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് സ്വദേശികളായ രോഗബാധിതരുടെ എണ്ണം 81 ആയി. ജില്ലയില്‍ 6,085 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 5,982 പേര്‍ വീടുകളിലും 103 പേര്‍ ആശുപത്രികളിലുമാണ്. ഇനി 308 പരിശോധനാ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.
കാസര്‍കോട് ആശങ്കയില്‍; 34 പേര്‍ക്ക് കൂടി കൊവിഡ് - കാസര്‍കോട് കൊവിഡ്
വെള്ളിയാഴ്‌ച കൊവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചവരിൽ പതിനൊന്നും പതിനാറും വയസുള്ള കുട്ടികളും
പുതുതായി മൂന്ന് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. കൊവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ച വ്യക്തികളിൽ ഒമ്പത് സ്ത്രീകളും 25 പുരുഷന്മാരുമാണുള്ളത്. ഇതിൽ പതിനൊന്നും പതിനാറും വയസുള്ള കുട്ടികളുമുൾപ്പെടുന്നു. 11 പേർ കോൺടാക്‌ട് ലിസ്റ്റിൽ ഉൾപ്പെടുന്നവരും 23 പേർ ദുബായിൽ നിന്നും വന്നവരാണ്. പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികൾ കല്ലിങ്കൽ, ഉദുമ, ചെങ്കള, ചട്ടഞ്ചാൽ, പൂച്ചക്കാട്, ഏരിയാൽ, കളനാട്, ബോവിക്കാനം, പൈവലിഗെ, വിദ്യാനഗർ, ചെമ്മനാട്, ബേവിഞ്ച, പുലിക്കുന്ന്, ചൂരിപള്ളം, കാസർകോട് തുരുത്തി, മുളിയാർ, മഞ്ചേശ്വരം, പടന്ന, ബാരെ, അലാമിപ്പള്ളി, കൊല്ലമ്പാടി, മഞ്ചത്തടുക്ക, നെല്ലിക്കുന്ന്, തളങ്കര സ്വദേശികളാണ്.