കാസര്‍കോട്: കൊവിഡ് 19 സ്ഥിരീകരിച്ച കാസർകോട് ഏരിയാൽ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി. ഭാഗികമായ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം തയാറാക്കിയിരിക്കുന്നത്. കൃത്യമായ ഉറപ്പില്ലാത്ത ഇടങ്ങൾ നക്ഷത്ര ചിഹ്നം ഇട്ടാണ് മാപ്പിൽ ചേർത്തിട്ടുള്ളത്.
ഈ മാസം 11ന് പുലർച്ചെ 2.45ന് ദുബായിൽ നിന്നും എയർ ഇന്ത്യ വിമനത്തിലാണ് കൊവിഡ് സ്ഥിരീകരിച്ച ഏരിയാൽ സ്വദേശി വന്നത്. രാവിലെ 7.44ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാൾ ഓട്ടോറിക്ഷയിൽ എയർപോർട്ട് ജംഗ്ഷനിലുള്ള സഹീർ റെസിഡൻസിയിൽ എത്തി. നടന്നു പോയി തൊട്ടടുത്ത ഹോട്ടലിൽ നിന്നും ചായ കുടിച്ചുവെന്നും തിരിച്ചു നടന്ന് കൊണ്ട് എയർപോർട്ടിൽ പോയതായും മാപ്പിൽ വ്യക്തമാക്കുന്നു. പിന്നീട് ഉച്ചയോടെ തൊട്ടടുത്ത ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം വീണ്ടും ലോഡ്ജിലേക്കും വിമാനത്താവളത്തിലേക്കും പോയി.
12-ാം തീയതി പുലർച്ചെ ഹോട്ടലിൽ നിന്നും ഭക്ഷണ കഴിച്ച ശേഷം വീണ്ടും നടന്ന് ലോഡ്ജിൽ പോയ ശേഷം ഓട്ടോയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോയി. അവിടെ നിന്നാണ് മാവേലി എക്സ്പ്രസിൽ എസ് 9 കോച്ചിൽ യാത്ര ചെയ്തത്. 7 മണിക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ ഏരിയാലിലെ വീട്ടിൽ എത്തി. പിന്നീട് മായിപ്പാടിയിലെ സഹോദരന്‍റെ വീട്ടിൽ എത്തിയ ശേഷം വൈകിട്ട് ഗ്രീൻ സ്റ്റാർ ക്ലബ്ബിലും പോയി.