കാസർകോട്ട് പുതിയ നിർദേശങ്ങളുമായി കൊറോണ കോർ കമ്മിറ്റി - kasarkode
രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അടുത്ത 14 ദിവസം ഒരു പൊതു ചടങ്ങിലും ആളുകൾ കൂട്ടം കൂടുന്ന സ്വകാര്യ ചടങ്ങുകളിലും ജില്ലയിലെ സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കില്ല എന്ന് വെള്ളിയാഴ്ച പ്രതിജ്ഞ എടുക്കാൻ യോഗം തീരുമാനിച്ചു
കാസർകോട്: കൊവിഡ് പരിശോധന നടത്തി വരുന്ന ജില്ലയിലെ കിടത്തി ചികിത്സക്ക് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികളെ ചികിത്സിക്കാൻ പ്രത്യേക ബ്ലോക്ക് മാറ്റിവെക്കാൻ കൊറോണ കോർ കമ്മിറ്റി നിർദേശിച്ചു. ആകെയുള്ള കിടക്കകളിൽ 10 ശതമാനം ഇതിനായി മാറ്റി വെക്കണം. വ്യാഴാഴ്ച മുതൽ ഈ സൗകര്യങ്ങൾ രോഗികൾക്ക് ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടർ ഡോ.ഡി. സജിത് ബാബു നിർദേശിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഇക്കാര്യം ഉറപ്പു വരുത്തും. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അടുത്ത 14 ദിവസം ഒരു പൊതു ചടങ്ങിലും ആളുകൾ കൂട്ടം കൂടുന്ന സ്വകാര്യ ചടങ്ങുകളിലും ജില്ലയിലെ സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കില്ല എന്ന് വെള്ളിയാഴ്ച പ്രതിജ്ഞ എടുക്കാനും യോഗം തീരുമാനിച്ചു.