കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ നിറം മങ്ങിയ പ്രകടനത്തിന് പിന്നാലെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഹകീം കുന്നിലിനെ മാറ്റണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്. ജില്ലയിൽ നിന്നുള്ള കെപിസിസി സെക്രട്ടറിമാരാണ് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കത്തയച്ചത്. ഗ്രൂപ്പ് ഭേദമന്യേയാണ് വിശദമായ വിവാരണങ്ങളോടെ നേതാക്കളുടെ കത്ത്. ജില്ലയിൽ സംഘടന അടിത്തറ ശക്തമാണെന്ന് പറഞ്ഞു കൊണ്ടാണ് കത്ത് തുടങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ് മോഹൻ ഉണ്ണിത്താൻ മിന്നുന്ന വിജയം നേടിയ പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കും പുറകിൽ പോയെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു.
കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി - കെപിസിസി
ഡിസിസി പ്രസിഡന്‍റിനെ മാറ്റണം എന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറിമാർ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കത്തയച്ചു
കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി
പക്വതയില്ലാത്ത ഡിസിസി പ്രസിഡന്‍റിന്‍റെ സമീപനവും നേതൃത്വ ഗുണമില്ലായ്മയുമാണ് ഇതിന് കാരണമെന്നും എത്രയും വേഗം പുതിയ അധ്യക്ഷനെ കണ്ടെത്തി ഇതിന് പരിഹാരം കാണണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പ് സമയം മുതൽ ഡിസിസി പ്രസിഡന്‍റിനെതിരെ ഉയർന്നു വന്ന വികാരമാണ് ഇപ്പോൾ പുതിയ തലത്തിൽ എത്തിയിരിക്കുന്നത്.