കേരളം

kerala

ETV Bharat / state

ചെറുവത്തൂരിൽ ബസ് തലകീഴായി മറിഞ്ഞ സംഭവം : ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കേസ്

അമിത വേഗതയും തേയ്‌മാനം സംഭവിച്ച ടയർ ഉപയോഗിച്ചതും അപകട കാരണം

Ksd_kl6_bus accident -owner and driver police case _7210525  kasargod cheruvathur bus accident police took action on bus owner and driver  ചെറുവത്തൂരിൽ നിയന്ത്രണംവിട്ട ബസ് തലകീഴായി മറിഞ്ഞ സംഭവം ബസുടമയ്ക്കും ഡ്രൈവർക്കുമെതിരെ പൊലീസ് കേസ്  അമിത വേഗതയും തേയ്‌മാനം സംഭവിച്ച ടയർ ഉപയോഗിച്ചതുമാണ് അപകടത്തിന് കാരണമായി
ബസുടമയ്ക്കും ഡ്രൈവർക്കുമെതിരെ പൊലീസ് കേസ്

By

Published : May 5, 2022, 8:16 PM IST

കാസർകോട് : ചെറുവത്തൂർ മട്ടലായിൽ നിയന്ത്രണംവിട്ട ബസ് തലകീഴായി മറിഞ്ഞ സംഭവത്തിൽ ബസ് ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ പൊലീസ് കേസെടുത്തു. അമിത വേഗതയും തേയ്‌മാനം സംഭവിച്ച ടയർ ഉപയോഗിച്ചതുമാണ് അപകട കാരണമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് ചന്തേര പൊലീസ് കേസെടുത്തത്.

അമിത വേഗതയ്ക്കിടെ ടയർ പൊട്ടിയതിനെ തുടർന്നാണ് ബസ് മറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. കുട്ടികൾ ഉൾപ്പടെ മുപ്പത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ബസിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പുറത്തെടുത്തത്.

Also Read കാസര്‍കോട് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞു ; നിരവധി പേര്‍ക്ക് പരിക്ക്

മേഖലയിൽ പതിവായി അപകടങ്ങൾ ഉണ്ടാകാറുണ്ടെന്നും, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിത വേഗത അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. ചെറുവത്തൂർ മട്ടലായിൽ ഇന്നലെ വൈകിട്ടാണ് കണ്ണൂർ-കാസർകോട് റൂട്ടിലോടുന്ന ഫാത്തിമാസ് ബസ് അപടത്തിൽപ്പെട്ടത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details