കാസർകോട്: ജില്ലയിലെ മുന്നണി സ്ഥാനാര്‍ഥികളില്‍ സ്വന്തം വോട്ട് ലഭിക്കുക ഏഴ് പേര്‍ക്ക് മാത്രം. മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ്, എന്‍.എ നെല്ലിക്കുന്ന്, ഉദുമയില്‍ ബാലകൃഷ്‌ണൻ, പെരിയ, കാഞ്ഞങ്ങാട് പി.വി സുരേഷ് എന്നീ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും കാഞ്ഞങ്ങാട്ടെ എൻ.ഡി.എ സ്ഥാനാര്‍ഥി ബല്‍രാജ്, തൃക്കരിപ്പൂരിലെ എൻ.ഡി.എ സ്ഥാനാര്‍ഥി ടി.വി ഷിബിന്‍, എൽ.ഡി.എഫ് സ്ഥാനാര്‍ഥി എം. രാജഗോപാലന്‍ എന്നിവര്‍ക്കാണ് സ്വന്തം ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ കഴിയുക.
കാസര്‍കോട് സ്വന്തം വോട്ട് ലഭിക്കുന്നത് ഏഴ് സ്ഥാനാര്‍ഥികള്‍ക്ക് മാത്രം - candidates own vote
ജില്ലക്ക് പുറത്ത് നിന്നുള്ള രണ്ട് പേരാണ് മത്സര രംഗത്തുള്ളത്.
ജില്ലക്ക് പുറത്ത് നിന്നുള്ള രണ്ട് പേരാണ് മത്സര രംഗത്തുള്ളത്. മഞ്ചേശ്വരത്തെ എൻ.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് കോഴിക്കോട് ഉള്ളിയേരിയിലും തൃക്കരിപ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി ജോസഫിന് എറണാകുളത്തുമാണ് വോട്ടവകാശം. ഉദുമയിലെ ഇടത് സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പുവിന് കാസര്‍കോട്ടും കാസര്‍കോട്ടെ ഇടത് സ്ഥാനാര്‍ഥി എം.എ ലത്തീഫിന് ഉദുമയിലുമാണ് വോട്ട്. കാഞ്ഞങ്ങാട്ടെ ഇടത് സ്ഥാനാര്‍ഥി ഇ. ചന്ദ്രശേഖരന് ഉദുമയിലും ഉദുമയിലെ എൻ.ഡി.എ സ്ഥാനാര്‍ഥി എ.വേലായുധന് കാഞ്ഞങ്ങാട്ടും മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി വി വി രമേശന് കാഞ്ഞങ്ങാട്ടുമാണ് വോട്ടുള്ളത്.