കേരളം

kerala

ETV Bharat / state

പാറയിൽ പച്ചപ്പ് നിറച്ച് കാസർകോട്ടെ കാംപ്‌കോ - പച്ചപ്പ് നിറച്ച് കാസർകോട്ടെ കാംപ്‌കോ

പൂർണമായും ജൈവരീതിയിലാണ് കൃഷി ചെയ്തത്. പാറപ്പുറത്തെ കാട് വെട്ടിമാറ്റി കിളച്ച് ആവശ്യത്തിന് മണ്ണിട്ടാണ് കൃഷി തുടങ്ങിയത്. വീട്ടിൽ വിളഞ്ഞ പച്ചക്കറികളുടെ വിത്തുകളാണ് ജോർജ് കൃഷിക്കായി ഉപയോഗിച്ചത്.

CAMPCO kasargod  കാംപ്‌കോ കാസർകോട്  പച്ചക്കറി കൃഷി  kasargod campco office  പച്ചപ്പ് നിറച്ച് കാസർകോട്ടെ കാംപ്‌കോ  പാറയിൽ പച്ചപ്പ് നിറച്ച് കാംപ്‌കോ
പാറയിൽ പച്ചപ്പ് നിറച്ച് കാസർകോട്ടെ കാംപ്‌കോ

By

Published : Apr 15, 2021, 6:14 PM IST

Updated : Apr 15, 2021, 9:16 PM IST

കാസർകോട്: പാറക്കൂട്ടത്തിന് പുറത്ത് കൃഷിചെയ്യാമെന്ന് കാണിച്ചു തരുകയാണ് കാംപ്‌കോ. കാസർകോട്ടെ കാംപ്‌കോ വളപ്പിലാണ് പച്ചക്കറി കൃഷി. പാറയായത് കൊണ്ട് ഉപയോഗശൂന്യമായി കിടന്ന സ്ഥലത്താണ് ഇന്ന് ധാരാളം പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്നത്. ഓഫീസ് പരിസരം ശുചീകരിക്കണമെന്ന കാംപ്‌‌കോ ഭരണസമിതിയുടെ നിര്‍ദേശമാണ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. ഇന്ന് ഇവിടെ പടർന്ന് കയറിയ പയറും പടവലവും പാവയ്‌ക്കയും കായ്ച്ചു നില്‍ക്കുകയാണ്.

പാറയിൽ പച്ചപ്പ് നിറച്ച് കാസർകോട്ടെ കാംപ്‌കോ
കാംപ്‌കോ തൊഴിലാളിയായ ജോര്‍ജ് ജോസഫാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. പൂർണമായും ജൈവരീതിയിലാണ് കൃഷി ചെയ്തത്. പാറപ്പുറത്തെ കാട് വെട്ടിമാറ്റി കിളച്ച് ആവശ്യത്തിന് മണ്ണിട്ടാണ് കൃഷി തുടങ്ങിയത്. വീട്ടിൽ വിളഞ്ഞ പച്ചക്കറികളുടെ വിത്തുകളാണ് ജോർജ് കൃഷിക്കായി ഉപയോഗിച്ചത്. ജോർജിന് പിന്തുണയുമായി കാംപ്‌കോ മേഖലാ മാനേജര്‍ പി.എ. പ്രദീപും രംഗത്തുണ്ട്. വിളവെടുക്കുന്ന പച്ചക്കറി വിപണി വിലയുടെ പകുതി നിരക്കില്‍ തൊഴിലാളികള്‍ക്കുതന്നെ നല്‍കുകയാണ്. ഇങ്ങനെ സ്വരൂപിക്കുന്ന തുക കൊണ്ടാണ് കൃഷിക്കാവശ്യമായ വളം ഉൾപ്പടെ വാങ്ങിക്കുന്നത്.
Last Updated : Apr 15, 2021, 9:16 PM IST

ABOUT THE AUTHOR

...view details