കേരളം

kerala

ETV Bharat / state

സ്വപ്‌ന സാഫല്യത്തിന്‍റെ നിറവില്‍ കാസര്‍കോട് ബ്ലോക്ക് ലൈഫ് കുടുംബ സംഗമം - life mission

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ 792 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ പൂര്‍ത്തിയായത്.

ലൈഫ് മിഷന്‍ പദ്ധതി  ലൈഫ് കുടുംബ സംഗമം  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്  kasargod block panchayat  life mission  life mission family get together
കാസര്‍കോട് ബ്ലോക്ക് ലൈഫ് കുടുംബ സംഗമം

By

Published : Jan 16, 2020, 12:02 PM IST

കാസര്‍കോട്:ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. കാസര്‍കോട് നഗരസഭാ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്‍റടി അധ്യക്ഷത വഹിച്ചു. ലൈഫ് ഭവന പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ കെ കുഞ്ഞിരാമന്‍ എംഎല്‍എ ആദരിച്ചു. ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു മുഖ്യാതിഥിയായി.

കാസര്‍കോട് ബ്ലോക്ക് ലൈഫ് കുടുംബ സംഗമം

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ 792 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ പൂര്‍ത്തിയായത്. ബ്ലോക്ക് പഞ്ചായത്തിന്‍റെ പട്ടികയിലുള്‍പ്പെട്ട 248 പേരില്‍ 238 പേരുടെയും വീട് നിര്‍മാണം പൂര്‍ത്തിയായി. ബദിയഡുക്ക പഞ്ചായത്തില്‍ 64 വീടും ചെമ്മനാട് 81ഉം, ചെങ്കള 128, കുമ്പള 89, മധൂര്‍ 69, മൊഗ്രാല്‍ പുത്തൂര്‍ 35 വീടുകളുമാണ് പദ്ധതിയില്‍ നിർമിച്ചത് . എസ്.സി വിഭാഗത്തില്‍ 18ഉം എസ്ടി വിഭാഗത്തില്‍ നാലും ഫിഷറീസ് വിഭാഗത്തില്‍ ഒമ്പതും ന്യൂനപക്ഷവിഭാഗത്തില്‍ 55 വീടുകളും നിര്‍മിച്ചിട്ടുണ്ട്. ഇത് കൂടാതെ ജില്ലാ പഞ്ചായത്തിന്‍റെ കീഴില്‍ ഒന്നും പിഎംഎവൈ റൂറല്‍ പദ്ധതിയില്‍ 55 വീടും നിര്‍മിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 360 ഉം രണ്ടാം ഘട്ടത്തില്‍ 432 വീടുകളുടെ നിര്‍മാണവുമാണ് പൂര്‍ത്തിയാക്കിയത്.

ABOUT THE AUTHOR

...view details