കേരളം

kerala

ETV Bharat / state

'പ്രതിഷേധത്തിന്‍റെ രൂപം മാറുന്നു'... മംഗൽപ്പാടിക്ക് പിന്നാലെ ബദിയടുക്കയും; പഞ്ചായത്ത് ഓഫിസ് താഴിട്ട് പൂട്ടി പ്രതിഷേധം - മംഗൽപ്പാടി പഞ്ചായത്ത് ഓഫിസ്

Kasargod badiyadka Panchayat Office Closed: പഞ്ചായത്ത്‌ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് ഭരണസമിതി അംഗങ്ങൾ ബദിയടുക്ക പഞ്ചായത്ത് ഓഫിസ് താഴിട്ട് പൂട്ടിയത്.

badiyadukka panjayath  Kasargod badiyadka Panchayat Office Closed  Panchayat Office Closed  lack of staffs Kasargod Panchayat Office Closed  ബദിയടുക്ക പഞ്ചായത്ത് ഓഫിസ്  ബദിയടുക്ക പഞ്ചായത്ത് ഓഫിസ് പൂട്ടി  കാസർകോട് പഞ്ചായത്ത് ഓഫിസ് പൂട്ടി  താഴിട്ട് പൂട്ടി പഞ്ചായത്ത് ഓഫിസ്  മംഗൽപ്പാടി പഞ്ചായത്ത് ഓഫിസ്  പഞ്ചായത്ത് ഓഫിസ് താഴിട്ട് പൂട്ടി പ്രതിഷേധം
Kasargod badiyadka Panchayat Office Closed

By ETV Bharat Kerala Team

Published : Nov 6, 2023, 7:17 PM IST

പഞ്ചായത്ത് ഓഫിസ് താഴിട്ട് പൂട്ടി പ്രതിഷേധം

കാസർകോട്: പഞ്ചായത്ത്‌ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ചേർന്ന് ബദിയടുക്ക പഞ്ചായത്ത് ഓഫിസ് താഴിട്ട് പൂട്ടി (Kasargod badiyadka Panchayat Office Closed). പഞ്ചായത്ത് ഓഫിസിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് മൂലം ജനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതോടെയാണ് കാസർകോട് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തില്‍ പ്രതിഷേധം ശക്തമായത് (president closed kasaragod badiyadka panchayat office).

അസിസ്റ്റന്‍റ് എഞ്ചിനീയറുടേത് ഉൾപ്പെടെ പ്രധാന തസ്‌തികകൾ ആറ് മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. ഇതോടെ പഞ്ചായത്ത് ഓഫിസിന്‍റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായി. വിവിധ സേവനങ്ങൾക്കായി എത്തുന്ന ജനങ്ങൾ നിരാശയോടെ മടങ്ങുന്നത് സ്ഥിരം കാഴ്ച്ചയാണെന്നാണ് നാട്ടുകാർ പറയുന്നത്.

മന്ത്രിയ്ക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടർന്നാണ് ഓഫിസ് താഴിട്ട് പൂട്ടിയുള്ള ഭരണസമിതി അംഗങ്ങളുടെ സമരം. സ്ഥലം മാറി പോകുന്ന ജീവനക്കാർക്ക് പകരം നിയമനം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്ഥിരം നിയമനത്തിന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് അംഗങ്ങളുടെ തീരുമാനം.

'മാതൃകയായി' മംഗല്‍പാടി:ഒന്നേകാൽ ലക്ഷത്തോളം ജന സംഖ്യയുള്ള മംഗൽപാടി പഞ്ചായത്തിലും ഇതായിരുന്നു അവസ്ഥ. ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതൽ ഒഴിഞ്ഞു കിടക്കുന്ന കസേരകളാണ് കാണാൻ കഴിഞ്ഞിരുന്നത്. സഹികെട്ടതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് പഞ്ചായത്ത് അസി. ഡയറക്‌ടറെ പൂട്ടിയിട്ട സംഭവം പോലും ഉണ്ടായിരുന്നു. 13 ജീവനക്കാർ വേണ്ടിടത്ത് ആകെ അഞ്ച് പേർ മാത്രമാണ് ഉണ്ടായിരുന്നത്.

Also read: Mangalpady Panchayath Office മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും അറിയാൻ, മംഗല്‍പാടി പഞ്ചായത്തിലെ ഫയലുകൾ ഉറങ്ങുന്നതിന് ഒരു കാരണമുണ്ട്...

മേശയ്ക്ക് മുകളിൽ പൊടിപിടിച്ചുകിടക്കുന്ന നിരവധി ഫയലുകളാണ് മംഗല്‍പാടി പഞ്ചായത്ത് ഓഫീസിലെ കാഴ്‌ച. ജനങ്ങളുടെ പരാതി കേട്ട് മടുത്ത ജന പ്രതിനിധികൾ ഒറ്റക്കെട്ടായാണ് സമരത്തിലേക്ക് ഇറങ്ങിയത്. വിഷയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് പരിഹരിക്കാമെന്ന് ഡയറക്‌ടർ അറിയിച്ചിരുന്നു. എന്നാൽ വ്യക്തമായ ഉറപ്പ് കിട്ടാതെ പിന്നോട്ടില്ല എന്ന നിലപാടായിരുന്നു പഞ്ചായത്ത് അംഗങ്ങൾ സ്വീകരിച്ചത്.

പെൻഷൻ, ജനന-മരണ സര്‍ട്ടിഫിക്കറ്റ്, ലൈഫ് ഭവന പദ്ധതി തുടങ്ങി നിരവധി അപേക്ഷകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. 16 ജീവനക്കാർ വേണ്ടിടത്ത് ആകെയുള്ളത് ആറ് പേർ മാത്രമാണെന്നും അതില്‍ തന്നെ ഒരു ഓഫിസ് അസിസ്റ്റന്‍റ്, അപകടത്തിൽ പെട്ട് കൈയൊടിഞ്ഞ് മെഡിക്കൽ അവധിയിലാണെന്നും ആറ് ക്ലർക്കുമാർ വേണ്ടിടത്ത് ഒരാളാണ് ഉള്ളതെന്നും പ്രതിഷേധക്കാർ പറയുന്നു. പുതുതായി മൂന്ന് പേരെ മുനിസിപാലിറ്റികളിൽ നിന്ന് ഇവിടേക്ക് നിയമിച്ചു. എന്നാൽ ഇവർക്ക് പഞ്ചായത്ത് സോഫ്റ്റ് വെയർ വശമില്ലാത്തതിനാല്‍ ട്രെയിനിങ്ങിലായിരുന്നു.

ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു ജൂനിയർ സൂപ്രണ്ടിനെ നിയമിച്ചു. എന്നാൽ, സോഫ്റ്റ് വെയർ വശമില്ലാത്തതിനാൽ ഇദ്ദേഹവും ട്രെയിനിങിലാണ്. കെട്ടിട വിഭാഗത്തിൽ കൃഷി വകുപ്പിൽ നിന്നും ഒരാൾ ഡെപ്യൂട്ടേഷനിൽ ഇവിടെ ക്ലർക്കായി ജോലി ചെയ്തിരുന്നെങ്കിലും ഇയാൾ അനധികൃതമായി അവധി എടുത്തിരിക്കുകയാണെന്നും വാർഡ് അംഗങ്ങൾ ആരോപിച്ചു. അഞ്ച് മാസമായി ജീവനക്കാർ ഇല്ലാത്തത് മൂലം പഞ്ചായത്തിന്‍റെ ദൈനംദിന പ്രവർത്തങ്ങൾ പോലും തടസപ്പെട്ടുവെന്നാണ് ജനപ്രതിനിധികളുടെ ആരോപണം.

ABOUT THE AUTHOR

...view details