കാസർകോട് :കുമ്പളയിൽ നിന്നും പരിയാരത്തേക്ക് രോഗിയെയും കൊണ്ടു പോകുകയാരുന്ന ആംബുലൻസും കെ.എസ്.അർ.ടി.സി ബസും കൂട്ടിയിടിച്ച് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. പെർമുദെ സ്വദേശിയും പോസ്റ്റ്മാനുമായ സായി ബാബ (54) ആണ് മരിച്ചത്.
കാഞ്ഞങ്ങാട് ഹോസ്‌ദുർഗ് ടി.ബി റോഡ് ജങ്‌ഷനിൽ ഫെഡറൽ ബാങ്കിന് മുന്നിലാണ് അപകടമുണ്ടായത്. ഒരു ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താൻ കെ.എസ്.അർ.ടി.സി ബസ് വെട്ടിക്കുന്നതിനിടയിൽ ആംബുലൻസ് പിറകിലിടിക്കുകയായിരുന്നു. ആംബുലൻസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.