കേരളം

kerala

ETV Bharat / state

ലോറിയിടിച്ച് വിമുക്ത ഭടൻ മരണപ്പെട്ട കേസ്; ഒരു വർഷത്തിന് ശേഷം ഡ്രൈവർ അറസ്റ്റിൽ

സംഭവത്തിന് ശേഷവും പ്രതി ലോറി ഓടിച്ചിരുണെങ്കിലും കേരളത്തിലേക്ക് കടക്കുമ്പോൾ മറ്റ് ഡ്രൈവർമാരെ ഏൽപിക്കുകയായിരുന്നു പതിവ്.

By

Published : Mar 4, 2022, 6:10 PM IST

Kasargod Retired soldier killed in lorry accident driver arrested a year later  Kasargod accident case lorry driver arrested after one year  Thalapady lorry accident  കാസർകോട് ലോറിയിടിച്ച് വിമുക്ത ഭടൻ മരണപ്പെട്ട കേസ്  തലപ്പാടി ലോറി അപകടം ഒരു വർഷത്തിന് ശേഷം ഡ്രൈവർ അറസ്റ്റിൽ  വിമുക്ത ഭടൻ മരണം ഡ്രൈവർ അറസ്റ്റിൽ
ലോറിയിടിച്ച് വിമുക്ത ഭടൻ മരണപ്പെട്ട കേസ്; ഒരു വർഷത്തിന് ശേഷം ഡ്രൈവർ അറസ്റ്റിൽ

കാസർകോട് :ലോറിയിടിച്ച് വിമുക്ത ഭടൻ മരണപ്പെട്ട കേസിൽ ഒരു വർഷത്തിന് ശേഷം ഡ്രൈവർ അറസ്റ്റിൽ. ഒരു വർഷം മുൻപ് മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഉദ്യാവർ ഗുത്തു സ്വദേശിയായ ദിനേശ് (42) വാഹനമിടിച്ച് മരിച്ച സംഭവത്തിൽ തമിഴ്‌നാട് സൂറംപട്ടി സ്വദേശി രാമചന്ദ്രനാണ് (38) പിടിയിലായത്. ഇയാളുടെ കർണാടക രജിസ്ട്രേഷൻ ലോറിയും (KA 01 AAF 3411) മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.

2021 മാർച്ച് 29ന് പുലർച്ചെ ആറ് മണിയോടെ തലപ്പാടിയിലായിരുന്നു അപകടം. മംഗലാപുരം ഗെയിൽ കമ്പനിയിലേക്ക് ജോലിക്ക് പോകുകയായിരുന്ന ദിനേശിനെ രാമചന്ദ്രൻ ഓടിച്ച ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഇടിച്ച വാഹനം നിർത്താതെ പോയി.

ALSO READ:വയോധികനെ പരിചരിക്കാനെത്തി എടിഎം കൈക്കലാക്കി ലക്ഷങ്ങൾ തട്ടിയ നഴ്‌സ് അറസ്റ്റിൽ

ഈ ദിവസം ഹൈവേയിലൂടെ കടന്ന് പോയ നൂറ് കണക്കിന് വാഹനങ്ങളുടെ വിശദവിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു വർഷത്തിന് ശേഷം ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിന് ശേഷവും പ്രതി ലോറി ഓടിച്ചിരുണെങ്കിലും കേരളത്തിലേക്ക് കടക്കുമ്പോൾ മറ്റ് ഡ്രൈവർമാരെ ഏൽപിക്കുകയായിരുന്നു പതിവ്. മഞ്ചേശ്വരം ഇൻസ്പെക്ടർ എ.സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് കിഴക്കുംകര, സിവിൽ പൊലീസ് ഓഫീസർ നാരായണൻ അമ്പലത്തറ എന്നിവരുടെ സമർത്ഥമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details