കേരളം

kerala

ETV Bharat / state

കാസർകോട് 159 കൊവിഡ് ബാധിതർ കൂടി

ജില്ലയിൽ 6,218 പേരാണ് നിരീക്ഷണത്തിലുള്ളത്. 117 പേർ രോഗ മുക്തരായി.

By

Published : Aug 30, 2020, 7:58 PM IST

Kasargod covid  കാസർകോട് കൊവിഡ്  കൊവിഡ് കാസർകോട്
കാസർകോട്

കാസർകോട്: സമ്പർക്കത്തിലൂടെ 141 പേരടക്കം 159 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കും വിദേശത്ത് നിന്നെത്തിയ ഒമ്പത് പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 117 പേർ രോഗ മുക്തരായി.

ബേഡകം (5), ചെറുവത്തൂർ (4), അജാനൂർ (22), പള്ളിക്കര (12), മാടിക്കൈ (2), കോടോം ബേളൂർ (1), പുല്ലൂർ പെരിയ (6), ചെമ്മനാട് (5), പൈവലിഗ (8), മങ്കല്പടി (3), കയ്യൂർ ചീമേനി (6), പിലിക്കോട് (8), കാസർകോട് (10),കാറഡുക്ക (1), ബദിയടുക്ക (1), കിനാനൂർ കരിന്തളം (3), നീലേശ്വരം (16), കാഞ്ഞങ്ങാട് (12), മധൂർ (2), ചെങ്കള (3), കള്ളാർ (2), ഈസ്റ്റ് എളേരി (1), കുമ്പള (6), മഞ്ചേശ്വരം (10), തൃക്കരിപ്പൂർ (6), മൊഗ്രാൽ (2), വോർക്കടി (2) സ്വദേശികളാണ് രോഗ ബാധിതരായത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 6,218 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 1015 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവേ അടക്കം 1028 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 709 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 395 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details