ജില്ലയിലെ എട്ട് സ്ഥാപനങ്ങള്‍ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളാക്കുന്നു - ലൈൻ ട്രീറ്റ്‌മെന്‍റ്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ ആരംഭിക്കുന്നത്.
കാസർകോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി ജില്ലയിലെ എട്ട് സ്ഥാപനങ്ങള്‍ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളാക്കുന്നു. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം, കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളജ്, പെരി ഗവ.പോളിടെക്‌നിക് കോളജ്, ബദിയഡുക്ക മാര്‍ തോമ കോളജ് ഫോര്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, കണ്ണിയത്ത് ഉസ്‌താദ് ഇസ്ലാമിക് അക്കാദമി, പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ഹോസ്‌റ്റല്‍, വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയം നമ്പര്‍ -2, മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ.കോളജ് എന്നിവയാണ് പുതിയതായി സി എഫ് എല്‍ ടി സികളാക്കി മാറ്റുന്നത്. കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ശുചീകരണത്തിനും മറ്റും മുന്നിട്ടിറങ്ങി. നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ ജില്ലാ കലക്‌ടർ ഡോ. ഡി സജിത്ത് ബാബു, സി എഫ് എൽ ടി സി ചാർജ്ജ് ഓഫീസർ ടി.വി അനുപമ ഐ.എ.എസ് എന്നിവർ സന്ദർശിച്ച് പുരോഗതി വിലയിരുത്തി.