കാസർകോട് 58 പേര്‍ക്ക് കൂടി കൊവിഡ് - കാസർകോട്
ചികിത്സയിലുണ്ടായിരുന്നവരിൽ 143 പേര്‍ രോഗ മുക്തരായി
കാസർകോട്: സമ്പര്‍ക്കത്തിലൂടെ 56 പേരടക്കം ജില്ലയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാളും വിദേശത്ത് നിന്നെത്തിയ ഒരാളും രോഗബാധിതരായി. ചികിത്സയിലുണ്ടായിരുന്നവരിൽ 143 പേര്‍ രോഗമുക്തരായി. വീടുകളില്‍ 3915 പേരും സ്ഥാപനങ്ങളില്‍ 623 പേരുമുള്‍പ്പെടെ 4538 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 295 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വ്വേ അടക്കം 130 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 68 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 436 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.