കാസർകോട്: സമ്പർക്കത്തിലൂടെ 21 പേരടക്കം ജില്ലയില്‍ 28 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേരുടെ ഉറവിടം ലഭ്യമല്ല. രണ്ട് പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്തുനിന്നും വന്നവരാണ്. ജില്ലയിൽ 40 പേർ രോഗമുക്തി നേടി.
കാസർകോട് 28 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - നീലേശ്വരം
21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം
തൃക്കരിപ്പൂര്‍ (5), ചെങ്കള (10), പിലിക്കോട്, നീലേശ്വരം , രണ്ട് മാസം പ്രായമുളള പെണ്‍കുട്ടയടക്കം കുംമ്പഡാജെ പഞ്ചായത്തിലെ രണ്ട് പേർ, വോര്‍ക്കാടി, പുല്ലൂര്‍ പെരിയ സ്വദേശികളാണ് പ്രാഥമിക സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ചെങ്കള, കാഞ്ഞങ്ങാട്, അജാനൂര്‍ സ്വദേശികളുടെ ഉറവിടം ലഭ്യമായിട്ടില്ല. ഷാർജ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും വന്ന രണ്ട് കാഞ്ഞങ്ങാട് സ്വദേശികൾക്കും രാജസ്ഥാനിൽ നിന്നും വന്ന തൃക്കരിപ്പൂര്‍ സ്വദേശിക്കും, ഹരിയാനയിൽ നിന്നും വന്നകാഞ്ഞങ്ങാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. സ്ഥാപനങ്ങളിലും വീടുകളിലുമായി ജില്ലയില്‍ 3638 പേരാണ് നിരീക്ഷണത്തിലുള്ളത്. 706 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു. 531 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 391 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.