അതിർത്തി ചെക്ക് പോസ്‌റ്റുകളിലെ കൊവിഡ് ടെസ്‌റ്റ് നടത്തുന്നതിനുള്ള തീരുമാനം മരവിപ്പിച്ചതായി ജില്ലാ കലക്‌ടർ
ജില്ലയിലെ അതിർത്തി ചെക്ക് പോസ്‌റ്റുകളിൽ ഇന്ന് മുതൽ തുടങ്ങാനിരുന്ന ആന്‍റിജൻ ടെസ്‌റ്റ് നടത്തുന്നതിനുള്ള ജില്ലാതല കൊറോണ കോർ കമ്മിറ്റിയുടെ തീരുമാനം ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മരവിപ്പിച്ചതായി ജില്ലാ കലക്‌ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
കാസർകോട്: ജില്ലയിലെ അതിർത്തി ചെക്ക് പോസ്‌റ്റുകളിൽ ഇന്ന് മുതൽ തുടങ്ങാനിരുന്ന ആന്‍റിജൻ ടെസ്‌റ്റ് നടത്തുന്നതിനുള്ള ജില്ലാതല കൊറോണ കോർ കമ്മിറ്റിയുടെ തീരുമാനം ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മരവിപ്പിച്ചതായി ജില്ലാ കലക്‌ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. രോഗ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ആയിരുന്നു തീരുമാനം. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് ആന്‍റിജൻ ടെസ്‌റ്റിന് വിധേയമാക്കാനായിരുന്നു തീരുമാനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നവരില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവരെ ടെസ്‌റ്റിന് വിധേയമാക്കാനായിരുന്നു നിർദേശം.