കാസർകോട് വീണ്ടും കൊവിഡ് മരണം - കൊവിഡ്
അണങ്കൂർ പച്ചക്കാട് സ്വദേശി ഹൈറനുസ (48) ആണ് മരിച്ചത്
കാസർകോട് വീണ്ടും കൊവിഡ് മരണം
കാസർകോട്: കാസർകോട് കൊവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചു. അണങ്കൂർ പച്ചക്കാട് സ്വദേശി ഹൈറനുസ (48) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. പുലർച്ച 4.30 ഓടെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. കാസർകോട് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണ് ഹൈറനുസയുടേത്. രണ്ടു ദിവസം മുൻപാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.