കേരളം

kerala

ETV Bharat / state

ചോര വാര്‍ന്ന് തീര്‍ന്നത് പ്രാണനല്ലോ ; വാഹനമിടിച്ച് ചത്ത കുട്ടിക്കുരങ്ങിന് കാവലിരുന്ന് അച്ഛനുമമ്മയും

കാസർകോട് വലിയപറമ്പ ഇടക്കാട് നാഗവനത്തിന് സമീപം വാഹനമിടിച്ച് ചത്ത കുട്ടിക്കുരങ്ങിന് കാവലിരുന്ന് അമ്മക്കുരങ്ങും അച്ഛൻ കുരങ്ങും

Kasaragod  Valiyaparamba  Monkey  Father and Mother  road accident  ചോര വാര്‍ന്ന്  വാഹനമിടിച്ച് ചത്ത  കുട്ടിക്കുരങ്ങന്  കാവലിരുന്ന് അച്ഛനും അമ്മയും  കാസർകോട്  വലിയപറമ്പ  ഇടക്കാട്  കുരങ്ങൻ  അപകടങ്ങൾ
ചോര വാര്‍ന്ന് തീര്‍ന്നത് പ്രാണനല്ലോ; വാഹനമിടിച്ച് ചത്ത കുട്ടിക്കുരങ്ങന് സമീപം കാവലിരുന്ന് അച്ഛനും അമ്മയും

By

Published : Nov 26, 2022, 8:54 PM IST

കാസർകോട് : റോഡരികിൽ ചോര വാർന്നുകിടന്ന കുട്ടിക്കുരങ്ങിന് സമീപം അമ്മക്കുരങ്ങും അച്ഛൻ കുരങ്ങും മണിക്കൂറോളം കാവലിരുന്ന ദയനീയ കാഴ്ച കണ്ടുനിന്നവരെ കൂടി ദുഃഖത്തിലാഴ്‌ത്തി. കാസർകോട് വലിയപറമ്പ ഇടക്കാട് നാഗവനത്തിന് സമീപമാണ് കരളലിയിക്കുന്ന സംഭവം. റോഡിലിറങ്ങിയ കുട്ടിക്കുരങ്ങിനെ വാഹനമിടിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് കുരങ്ങ് ചത്തു. അമ്മക്കുരങ്ങും അച്ഛൻ കുരങ്ങും ഓടിയെത്തി. കുട്ടിക്കുരങ്ങിന്‍റെ നെഞ്ച് തൊട്ടുനോക്കുകയും മണത്തുനോക്കുകയും ചെയ്തു. ഒടുവിൽ കുഞ്ഞിന്‍റെ മരണത്തിനുമുന്നിൽ പകച്ചുനിന്നു. പിന്നാലെ മറ്റ് കുരങ്ങുകള്‍ ഓടിയെത്തി കരഞ്ഞ് ബഹളംവച്ചു.

ചോര വാര്‍ന്ന് തീര്‍ന്നത് പ്രാണനല്ലോ ; വാഹനമിടിച്ച് ചത്ത കുട്ടിക്കുരങ്ങിന് കാവലിരുന്ന് അച്ഛനുമമ്മയും

സംസ്കരിക്കാൻ വനപാലകർ എത്തിയിട്ടും മൃതദേഹം വിട്ടുനൽകാന്‍ പോലും വാനരക്കൂട്ടം അനുവദിച്ചില്ല. ചില കുരങ്ങുകള്‍ ആളുകളെ ആക്രമിക്കാനും ശ്രമിച്ചു. ഒടുവിൽ കുരങ്ങുകള്‍ തന്നെ മൃതദേഹം വലിച്ചിഴച്ച് കാവിനുള്ളിൽ കൊണ്ടുപോവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കാവിനുസമീപം കരുതലില്ലാതെ വാഹനമോടിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വലിയപറമ്പ ദ്വീപിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഇടയിലക്കാട് കാവിലെ വാനരക്കൂട്ടം. എന്നാൽ ഇടയ്ക്കിടെയുണ്ടാക്കുന്ന അപകടങ്ങൾ അവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നുണ്ട്. അപകടം പതിവായതോടെ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details