കേരളം

kerala

ETV Bharat / state

ശ്രീലങ്കന്‍ പ്രധാനമന്ത്രി കേരളത്തില്‍ - ശ്രീലങ്കന്‍ പ്രധാനമന്ത്രി

സ്വകാര്യ സന്ദര്‍ശനത്തിനാണ് റനില്‍ വിക്രമസിംഗെ എത്തിയത്. നാളെ കാസര്‍കോട് ക്ഷേത്ര ദർശനം നടത്തും

ശ്രീലങ്കന്‍ പ്രധാനമന്ത്രി നാളെ ജില്ലയില്‍

By

Published : Jul 26, 2019, 9:00 PM IST

കാസര്‍കോട്: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നാളെ കാസര്‍കോട് ക്ഷേത്ര ദർശനത്തിന് എത്തും. ബേള കുമാരംഗലം ക്ഷേത്ര ദര്‍ശനത്തിനായാണ് വിക്രമസിംഗെയുടെ സ്വകാര്യ സന്ദര്‍ശനം. കഴിഞ്ഞ ദിവസം കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മംഗലൂരുവില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കാസര്‍കോട്ടേക്ക് എത്തിയത്. ശനിയാഴ്‌ച രാവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തില്‍ നടക്കുന്ന പ്രത്യേക പൂജകളിലും വിക്രമസിംഗെ പങ്കെടുക്കും. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കര്‍ശന സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details