കാസർഗോഡ്: ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ച ഉൽപ്പന്നം. രാജ്യത്തിന് അകത്തും പുറത്തും ആവശ്യക്കാരുള്ള കാസർഗോഡ് സാരി. പക്ഷേ കൊവിഡ് എത്തിയതോടെ പ്രതീക്ഷകളെല്ലാം തകർന്നു. ലോകമാകെ അറിയപ്പെട്ട കാസർഗോഡ് നെയ്ത്ത് സഹകരണസംഘത്തിലെ ഭൂരിഭാഗം തറികളും നിലച്ചു.
കൊവിഡില്‍ നൂലിഴ പൊട്ടി നിറം നഷ്ടമാകുന്ന കാസർഗോഡ് സാരികൾ - കാസർഗോഡ് സാരികൾ
പ്രതീക്ഷ നല്‍കിയ ഓണ വിപണി സജീവമായില്ല. അതോടെ ഉൽപാദനം കുറയ്‌ക്കാൻ തൊഴിലാളികൾ നിർബന്ധിതരായി. മൂന്ന് മാസത്തെ അടച്ചിടലും കൊവിഡ് ഭീതിയും എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് സഹകരണ സംഘങ്ങൾ.
പ്രതീക്ഷ നല്‍കിയ ഓണ വിപണി സജീവമായില്ല. അതോടെ ഉൽപാദനം കുറയ്‌ക്കാൻ തൊഴിലാളികൾ നിർബന്ധിതരായി. മൂന്ന് മാസത്തെ അടച്ചിടലും കൊവിഡ് ഭീതിയും എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് സഹകരണ സംഘങ്ങൾ.
ഇതുവരെ നെയ്തെടുത്തവ വിറ്റഴിക്കാൻ സംഘത്തിന് കഴിയുന്നില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സഹകരണ സംഘങ്ങളെ നയിക്കുന്നത്. കൊവിഡ് പ്രതിസന്ധി മാറി മുഴുവൻ തൊഴിലാളികളും തിരിച്ചെത്തിയാൽ മാത്രമേ ഉത്പാദനം വർധിപ്പിച്ചു വിപണിയിൽ സജീവമാകാൻ കഴിയുകയുള്ളൂ. പ്രളയവും കൊവിഡും ചതിച്ച ഉത്സവകാല വിപണിയിൽ നിന്നും കര കയറാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.